• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രഫസര്‍ സിദ്ദീഖ് ഹസന്‍ അന്തരിച്ചു; ഖബറടക്കം ബുധനാഴ്ച രാവിലെ

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുന്‍ ഉപാധ്യക്ഷനും കേരള മുന്‍ അമീറും മാധ്യമം മുന്‍ ചെയര്‍മാനുമായിരുന്ന പ്രഫസര്‍ കെഎ സിദ്ദീഖ് ഹസ്സന്‍ (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥനാില്‍ നടക്കും.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

എഴുത്തുകരന്‍, ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പകരം വെക്കാനാവാത്ത വ്യക് തിത്വമായിരുന്നു അദ്ദേഹം. കെഎം അബ്ദുല്ല മൗലവിയുടേയും പിഎ ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി.

തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ് , എറണാകുളം മഹാരാജാസ് കോളജ് , കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജുകളില്‍ അധ്യാപകനായിരുന്നു. ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്മീയുമാണ്. ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് പ്രഥമ സെക്രട്ടറി, പ്രബോധനം വാരികയുടെ സഹ പത്രാധിപര്‍, മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ് ററിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇസ് ലാം ദര്‍ശനത്തി ന്റെ അസിസ് റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ് റ്റന്റ് അമീര്‍. നാലു തവണ ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ ആയിരുന്നു.

തിരഞ്ഞെടുപ്പ് പ്രവചനവുമായി ജഗദീഷ്; സൈലന്റ് വേവ് താന്‍ അനുഭവിച്ചു... ഇവിടെയും കാണുന്നു...

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്. മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഭാര്യ: വികെ സുബൈദ. മക്കള്‍: ഫസലുര്‍റഹ് മാന്‍, സാബിറ, ശറഫുദ്ദീന്‍, അനിസുര്‍റഹ് മാന്‍.

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  എൽഡിഎഫും യുഡിഎഫും ബിജെപിക്ക് വോട്ട് ചെയ്യും | Oneindia Malayalam

  English summary
  Professor Sidhique Hassan Passed Away; Last rituals held tomorrow morning at Kozhikode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X