Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴ കൈവെട്ട് കേസ്: 3 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ, യുഎപിഎ തെളിയിക്കപ്പെട്ടെന്നും കോടതി

തൊടുപുഴ കൈവെട്ട് കേസിലെ 3 പ്രതികള്‍ക്ക് ജീവപര്യന്തം. മുഖ്യപ്രതികളായ സജില്‍, നാസർ, നജീബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർക്കെതിരായ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് രണ്ടാം പ്രതിയായ നാസർ. നാലാംപ്രതിയായ നാസറാണ് കൃത്യത്തിന്റെ മുഖ്യ സൂത്രധാരനും. അഞ്ചാം പ്രതിയായ നജീബും ഗൂഡാലോചനയിലെ അംഗവുമാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 joseph

ഒമ്പത്, 11, 12 പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ് അയൂബ് എന്നിവർ 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. കൃത്യത്തിന് ഇരയായ പ്രൊഫസർ ടിജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമേയാണ് നാല് ലക്ഷം രൂപ നല്‍കേണ്ടതെന്നും വിധി പ്രസ്താവിച്ചുകൊണ്ട് കൊച്ചിയിലെ എന്‍ഐഎ കോടതി വ്യക്തമാക്കി.

അതേസമയം, പ്രതികള്‍ക്ക് ഏത് ശിക്ഷ വിധിച്ചാലും അത് എന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് ടിജെ ജോസഫ് വ്യക്തമാക്കി. ശിക്ഷ കുറഞ്ഞ് പോയോ അല്ലെങ്കില്‍ കൂടിപ്പോയോ എന്നൊക്കെ വിലയിരുത്തേണ്ടത് നിയമപണ്ഡിതരാണ്. വിധി എന്താണെന്ന് അറിയാന്‍ ഒരു സാധാരണക്കാരന് ഉണ്ടായിരുന്ന ആകാംക്ഷ മാത്രമാണ് എനിക്കും ഉണ്ടായിരുന്നു. അതിന് അപ്പുറത്തുള്ള ഒരുവികാരവും എനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംവിധാനത്തിന്റെ പരാജയം കൊണ്ടാവാം മുഖ്യ സൂത്രധാരന്മാർ ഇപ്പോഴും നിയമത്തിന് മുന്നില്‍ എത്താത്തതിന്റെ കാരണം. അല്ലെങ്കില്‍ പ്രതികളോ അവരെ സംരക്ഷിക്കുന്നവരോ വലിയ സാമർത്ഥ്യമുള്ളവരോ ആയിരിക്കാം. അതൊന്നും എന്റെ വിഷയമല്ല. പ്രാകൃതമായ വിശ്വാസത്തിന് ഇരയായ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിന് ഞാന്‍ ഇരയായി. അത് കഴിഞ്ഞു. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുന്നതിലും കഷ്ടപ്പെടുത്തുന്നതിലും എനിക്ക് താല്‍പര്യമില്ലെന്നും ടിജെ ജോസഫ് പറഞ്ഞു.

അതേസമയം, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദിനെ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസിൽ ആദ്യം അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ 2015 മേയിൽ പൂർത്തിയാക്കി 13 പ്രതികളെ ശിക്ഷിച്ചിരുന്നു. ഇതിന് ശേഷം അറസ്റ്റിലാവുകയും കീഴടങ്ങുകയും ചെയ്ത 11 പ്രതികളുടെ വിചാരണയാണ് ഇന്നലെ പൂർത്തിയാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+