Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനങ്ങള്‍ക്ക് കാരണവും സ്ത്രീ..!! ശശീന്ദ്രന്റെ രാജിക്ക് കാരണവും സ്ത്രീയത്രേ..!! പൂക്കോട്ടൂർ ദുരന്തം!

കോഴിക്കോട്: മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ച സംഭവത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമായി സുന്നി പ്രഭാഷകനും എസ്‌ഐഎസ് നേതാവുമായ അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍. ശശീന്ദ്രന്‍ സ്ത്രീയെ ലൈംഗികമായി അധിക്ഷേപിച്ചതിന് കാരണം ആ സ്ത്രീയുടെ പോരായ്മയാണ് എന്നാണ് പൂക്കോട്ടൂരിന്റെ വാദം. സമസ്തയുടെ ചാനലായ ദര്‍ശന ടിവിയിലെ മന്ത്രി ശശീന്ദ്രന്റെ രാജിയും മാധ്യമധര്‍മ്മവും എന്ന പരിപാടിയിലാണ് പൂക്കോട്ടൂരിന്റെ വിവാദ പ്രസ്താവനകള്‍.

Read Also: മനോരമയുടെ മീഡിയാ സാഡിസം..!! ആഷിഖ് അബുവിന്റെ പോസ്റ്റിന് താഴെ പത്രമുത്തശ്ശിക്ക് പൊങ്കാല..!!

Read Also: അശ്ലീല സംഭാഷണത്തിലെ ആദ്യഭാഗം തന്റേത് തന്നെ..!! എകെ ശശീന്ദ്രന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

പീഡനത്തിന് കാരണക്കാർ

പുരുഷനെ പീഡനം അടക്കമുള്ള കാര്യങ്ങളിലേക്ക് നയിക്കുന്നത് സ്ത്രീകളാണ് എന്നാണ് പരിപാടി അരക്കെട്ടുറപ്പിക്കുന്ന വാദം. കുടുംബപരമായ പശ്ചാത്തലം, സ്ത്രീകളുടെ പെരുമാറ്റം, സാഹചര്യം എന്നിവയാണേ്രത പുരുഷനെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

ശ്രദ്ധിക്കേണ്ടത് ഭാര്യമാർ

ഭാര്യയില്‍ നിന്നും ലഭിക്കേണ്ട സൗകര്യങ്ങള്‍ ലഭിക്കാതെ വരികയോ, ഭാര്യയില്‍ നിന്ന് അകന്ന് ജീവിക്കേണ്ടി വരികയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആണേ്രത പുരുഷന്മാര്‍ വഴിതെറ്റിപ്പോകുന്നത്. അതുകൊണ്ടുതന്നെ ഭാര്യമാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും പൂക്കോട്ടൂര്‍ പറയുന്നു.

ഭർത്താവിന്റെ ആഗ്രഹം നടപ്പാക്കണം

പൊതുപ്രവര്‍ത്തകരടക്കം ഇത്തരം സ്വഭാവമുള്ള ആണുങ്ങളെ ഭാര്യമാര്‍ മനസ്സിലാക്കി അവരുടെ ആഗ്രഹങ്ങള്‍ നടപ്പാക്കി കൊടുക്കണമത്രേ. അതിന് ഭാര്യമാര്‍ സമയം കണ്ടെത്തുകയും ഭര്‍ത്താക്കന്മാരുടെ ഇഷ്ടങ്ങള്‍ നടപ്പാക്കി കൊടുക്കുകയും വേണമത്രേ.

ഖുറാൻ പറഞ്ഞിട്ടുള്ളത്

തീര്‍ന്നില്ല തമാശ. പൊതുപ്രവര്‍ത്തകരുടെ അടുത്ത് പരാതിയുമായി സ്ത്രീകള്‍ ഒറ്റയ്ക്ക് പോകാന്‍ പാടില്ലെന്നും പറയുന്നു. സ്ത്രീകള്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിച്ചാല്‍ പുരുഷന്‍ ഇത്തരത്തില്‍ പെരുമാറുന്നത് സ്വാഭാവികമാണെന്ന് ഖുറാന്‍ പറഞ്ഞിട്ടുണ്ടത്രേ.

വേഷത്തിലും കുഴപ്പം

സ്ത്രീകളുടെ വേഷത്തിലും ഉണ്ട് സര്‍വ്വത്ര കുഴപ്പങ്ങള്‍. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടി വേഷം കെട്ടുന്ന സ്ത്രീകളുണ്ടത്രേ. വേഷം, പെരുമാറ്റം, ഒറ്റയ്ക്കു്ള്ള സഞ്ചാരം ഇതൊക്കെയാ ണത്രേ പെണ്‍കുട്ടികളെ അപകടപ്പെടുത്തുന്നത്. സത്രീകള്‍ പൊതുരംഗത്തേക്ക് ഇറങ്ങാതെ നില്‍ക്കേണ്ടിടത്ത് നില്‍ക്കണമത്രേ.

പീഡനങ്ങൾക്കും കാരണം

സ്ത്രീകളുടെ ഭാഗത്ത് സംഭവിക്കുന്ന അപാകതകളാണ് സ്ത്രീപീഡനങ്ങള്‍ക്ക് കാരണമെന്നും പൂക്കോട്ടൂര്‍ കണ്ടെത്തുന്നു. സ്ത്രീപീഡനക്കേസുകള്‍ പലതും പരിശോധിച്ചാല്‍ കാണാനാവുന്നത് സ്ത്രീകള്‍ക്ക് സംഭവിച്ച അപാകതകള്‍ അവരെ ചതിക്കുഴിയില്‍ ചാടിക്കുന്നതാണ് പോലും.

പരിപാടിയുടെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+