ചെങ്ങാലൂര്‍ കൊലപാതകം: പ്രതി ഉപേക്ഷിച്ച കത്തി കണ്ടെടുത്തു
തൃശൂര്‍: കുണ്ടുകടവില്‍ യുവതിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസിലെ പ്രതി സംഭവത്തിനുശേഷം ഉപേക്ഷിച്ച കത്തി പോലീസ് കണ്ടെടുത്തു. പോലീസ് സംഘം പ്രതിയുമായി എത്തിയാണ് കത്തി കണ്ടെടുത്തത്. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെയാണ് ഭാര്യ മോനൊടി കണ്ണോളി ജനാര്‍ദനന്റെ മകള്‍ ജീതു (29) വിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കുണ്ടുകടവില്‍ എത്തിച്ച് രണ്ടാം ദിവസവും തെളിവെടുപ്പ് നടത്തിയത്.
കുറുമാലി പുഴയോരത്തെ കടവിലേക്ക് ഇറങ്ങാനുള്ള ചവിട്ടുപടികള്‍ക്ക് സമീപത്തു നിന്നാണ് കത്തി കണ്ടെടുത്തത്. പുഴകടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിരാജു കത്തി ഉപേക്ഷിച്ചത്. സംഭവ ദിവസം മൂന്ന് കുപ്പി പെട്രോളും കത്തിയും ബാഗില്‍ കരുതിയാണ് പ്രതി സ്ഥലത്ത് എത്തിയിരുന്നത്.

സംഭവത്തിനുശേഷം പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് പേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വ്യാഴാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications