ടെലിവിഷന്‍ താരം പ്രീതി ഉപയോഗിക്കുന്ന കാറില്‍ പുകയില ഉത്പന്നങ്ങള്‍
തിരുവല്ല: റിയാലിറ്റി ഷോയിലൂടെയും ടെലിവിഷന്‍ താരമായും തിളങ്ങിയ നടി പ്രീതി ഉപയോഗിക്കുന്ന കാറില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി എ. ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ നിന്നും പതിനയ്യായിരം പായ്ക്കറ്റ് ഹാന്‍സ് പിടികൂടിയത്.
തൃശൂര്‍ സ്വദേശിനിയായ പ്രീതി ഉപയോഗിക്കുന്ന ഹുണ്ടായ് എലന്ഡ്ര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയെ ഷൂട്ടിംഗിനയക്കുകയും കൊണ്ടുവരികയും ചെയ്യുന്ന കാറാണിത്. സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഡ്രൈവര്‍ തൃശൂര്‍ കുറ്റിച്ചിറ മുരുങ്ങൂര്കര രഞ്ജിത് (24), കൃഷ്ണപറമ്പില് ഹരികൃഷ്ണന്(24), സഹോദരന് ജയകൃഷ്ണന് (22), എഴുമറ്റൂര്‍ മതിരിപ്ലാക്കല് അഗസ്റ്റിന് (22) എന്നിവരെ അറസ്റ്റ് ചെയ്തു.

പത്തു ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പതിനയ്യായിരം പായ്ക്കറ്റ് ഹാന്‍സ്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ പുകയില ഉത്പന്നങ്ങള്‍ക്ക് ഏകദേശം നലുലക്ഷം രൂപ വിലവരും. കോയമ്പത്തൂരില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരുവല്ലയില്‍ വില്‍ക്കുന്ന സംഘമാണിവരെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും കാര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ഡ്രൈവറും കാറും സ്റ്റേഷനിലായ വിവരം അറിഞ്ഞ നടി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. കാര്‍ തന്റെ പേരിലുള്ളതല്ലെന്നും ഭര്‍തൃ സഹോദരന് ഉപയോഗിക്കാന്‍ തന്നതാണെന്നും പ്രീതി പോലീസിനെ അറിയിച്ചു. ആലുവ ആര്.ടി. ഓഫീസില്‍ ബാബു എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന പോലീസ് പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications