ഇന്ധനം തീർന്ന് വഴിക്കായാലും പെട്രോൾ കുപ്പിയിൽ കിട്ടില്ല; പാചകവാതകം കൊണ്ടുപോകുന്നതിനും നിയന്ത്രണം
ഷോര്‍ണൂര്‍: പാചകവാതകം ഉള്‍പ്പടെയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ ഇനി ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള ടാസ്കി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ കൊണ്ടു പോകാന്‍ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് 2002ലെ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് നിയമം കര്‍ശനമാക്കാന്‍ തീരുമാനം. ഈ നിയമം ശക്തമാക്കുന്നതോടെ വീടുകളിലേക്ക് എല്‍ പി ജി സിലിണ്ടറുകള്‍ സ്വന്തം വാഹനത്തില്‍ കൊണ്ടു പോയാലും കടുത്ത നടപടികള്‍ നേരിടേണ്ടിവരും.
ഇനി വാഹനങ്ങളില്‍ ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടന്നാല്‍ കുപ്പിയുമായി പമ്പില്‍ ചെന്നാല്‍ പോലും ഇന്ധനം ലഭിക്കില്ല. കൂടാതെ ബസുകളില്‍ യാത്രക്കാരുമായി പമ്പില്‍ ചെന്ന് ഡീസലടിക്കുന്നതും നിര്‍ത്തലാക്കും. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ രണ്ട് കുപ്പി പെട്രോളുമായി എത്തിയാണ് പ്രതി തീയിട്ടത്.

അതേസമയം, എലത്തൂര്‍ തീവയ്പ്പ് കേസില്‍ ഇപ്പോള്‍ ഷോര്‍ണൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഷോര്‍ണൂരില്‍ പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിക്ക് ഭക്ഷണമെത്തിച്ച് നല്‍കിയത് ആരാണെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. പ്രതിയുടെ കൂട്ടാളികള്‍ ട്രെയിനിലുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
കേസില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. പ്രതി ദില്ലിയില്‍ നിന്ന് കോഴിക്കോടേക്കാണ് ടിക്കറ്റ് എടുത്തത്. കോഴിക്കോട് ഇറങ്ങാതെ പ്രതി ഷോര്‍ണൂരില്‍ ഇറങ്ങിയത് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് സൂചന. കോഴിക്കോട് തന്നെ ആക്രമണം നടത്തണമെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രതി ദില്ലിയില്‍ നിന്ന് പുറപ്പെട്ടത്. ടിക്കറ്റിന്റെ വിവരം ലഭിച്ചതോടെ അന്വേഷണ സംഘത്തിന് ഇക്കാര്യത്തില്‍ വ്യക്തത വന്നു.
ഷോര്‍ണൂരില്‍ നിന്ന് ഒരു ഓട്ടോയിലാണ് പ്രതി ഷാരൂഖ് പെട്രോള്‍ വാങ്ങാന്‍ എത്തിയത്. ഷാരൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ ചിത്രങ്ങള്‍ കണ്ട് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം സുഹൃത്ത് വഴി പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, താന്‍ ഇറങ്ങിയ സ്ഥലത്തിന്റെ പേര് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഷാരൂഖ് മറുപടി പറഞ്ഞത്.
അതേസമയം, പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേരളത്തില്‍ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. താന്‍ കേരളത്തില്‍ എത്തിയത് ഒറ്റയ്ക്കാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications