സംസ്ഥാനത്ത് ജൂൺ 14 മുതൽ ട്രോളിംഗ് നിരോധനം, കോസ്റ്റ്ഗാർഡിനും മറൈൻ എൻഫോഴ്സ്മെന്റിനും കർശന നിർദേശം
ട്രോളിംഗ് നിരോധനം പരമ്പരാഗത വള്ളങ്ങൾക്ക് ബാധകമാകില്ല. അതേസമയ, എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ കടലിൽ പോകുന്നത് കർശനമായി തടയും.
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 14 മുതൽ ജൂലായ് 31 വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യമേഖലയിലെ സംഘടനാ നേതാക്കളുമായും വകുപ്പുതല ഉദ്യോഗസ്ഥരുമായും ദർബാർ ഹാളിൽ നടത്തിയ യോഗത്തിലാണ് ജൂൺ 14 മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനമായത്.
പന്ത്രണ്ട് നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രസർക്കാരിന്റെ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും നടപടി സ്വീകരിക്കണമെന്നും, ഇതിനായി ജില്ലാ കളക്ടർമാർ പ്രത്യേകം യോഗം വിളിക്കണമെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ട്രോളിംഗ് നിരോധനം സംബന്ധിച്ച് ചേർന്ന യോഗത്തിൽ പരമ്പരാഗത മത്സ്യബന്ധനത്തിനെതിരായ കേന്ദ്രത്തിന്റെ കരട് നയവും ചർച്ച ചെയ്തിരുന്നു. ജൂൺ 14 മുതൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം പരമ്പരാഗത വള്ളങ്ങൾക്ക് ബാധകമാകില്ല. അതേസമയ, എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ കടലിൽ പോകുന്നത് കർശനമായി തടയും.
സുരക്ഷയുടെ ഭാഗമായി കടലിൽ പോകുന്ന വള്ളങ്ങൾക്ക് ഏകീകൃത കളർ ഉപയോഗിക്കുന്നത് കർശനമാക്കാനും യോഗത്തിൽ തീരുമാനമായി. ഫീഷറീസ് മന്ത്രിക്കും വിവിധ സംഘടനാ നേതാക്കൾക്കും പുറമേ ഫീഷറീസ് ഡയറക്ടർ എസ് കാർത്തികേയൻ, ജില്ലാ കളക്ടർ ടി മിത്ര, എൻ വീണ, യുവി ജോസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications