ശബരിമലയിൽ ശനിയാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ; ആറാം തീയ്യതി അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ...
പത്തനംതിട്ട: ശബരിമലയിലും പരിസരത്തും ശനിയാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ആറാം തീയ്യതി അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക. തിങ്കളാഴ്ചയാണ് വീണ്ടും ശബരിമല നട തുറക്കുന്നത്.

ശബിമലയിൽ എല്ലാ സ്ത്രാകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ നട തുറന്നപ്പോൾ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇത്തവണ അത്തരത്തിൽ അക്രമസംഭവങ്ങൾ ഒന്നും നടക്കാതിരിക്കാനുള്ള മുന് കരുതലാണ് പോലീസ് സ്വീകരിച്ചു വരുന്നത്.












Click it and Unblock the Notifications