ശബരിമലയിലെ നിരോധനാജ്ഞ തുടരും; നവംബര്‍ 26 വരെ നീട്ടി...
Recommended Video

ശബരിമല: ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വ്യാഴാഴ്ച അവസാനിക്കകാനിരിക്കെ നാല് ദിവസത്തേക്ക് കൂടി നീട്ടി. ജില്ലാ കളക്ടറാണ് നിരോധനാജ്ഞയുടെ കാലാവധി നവംബര്‍ 26 വരെ നീട്ടിയത്. ഇലവുങ്കല്‍, നിലയ്ക്കല്‍,പമ്പ, സന്നിധാനം, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
റാന്നി, കോന്നി തഹസില്‍ദാര്‍മാരും നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ ജനുവരി 14 വരെ നിരോധനാജ്ഞ തുടരമെന്നായിരുന്നു പത്തനിതിട്ട എസ്പി കലക്ടർക്ക് കൊടുത്ത റിപ്പോർട്ട്. നിലവില്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥയില്ലെന്നും പ്രതിഷേധക്കാരുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടെങ്കിലും അവര്‍ പ്രകോപനപരമായ രീതിയിലേക്ക് സമരം മാറ്റിയിട്ടില്ലെന്നും തഹസില്‍ദാര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. പമ്പയിലും നിലയ്ക്കലിലും ഉള്ള നിയന്ത്രണവും നിരീക്ഷണവും തുടരാനാണ് സാധ്യത. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്പി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരണവും നല്‍കിയിരുന്നു. ഭക്തരെ തടയുന്ന തരം നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നു.












Click it and Unblock the Notifications