ശബരിമലയിൽ രണ്ട് ദിവസം കൂടി നിരോധനാജ്ഞ നീട്ടി; ചൊവ്വാഴ്ച അർദ്ധരാത്രി വരെ തുടരുമെന്ന് കലക്ടർ!!
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ചൊവ്വാഴ്ച അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും സമരം നടത്തിവരുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ അവരുമായി ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് വീണ്ടും നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. സാധാരണ നാല് ദിവസം വീതമാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ടിരുന്നത്. എന്നാൽ ഇിത്തവണ രണ്ട് ദിവസം മാത്രമേ നീട്ടിയിട്ടുള്ളൂവെന്നതും പ്രത്യേകതയാണ്.

നിരോധനാജ്ഞയുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സീസണിലെ റെക്കോര്‍ഡ് തിരക്കാണ് വെള്ളിയാഴ്ച ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ സംഘര്‍ഷമൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് മാത്രം നീട്ടിയതെന്നാണ് സൂചന.












Click it and Unblock the Notifications