കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല; നിരോധനാജ്ഞ വീണ്ടും നീട്ടി; ദർശനത്തിനും ശരണം വിളിക്കും വിലക്കില്ല, വൻ സുരക്ഷ.. കൂടുതൽ പോലീസ്!

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ മകര വിളക്ക് വരെ നിരോധനാജ്ഞ നീട്ടി. ജനുവരി 14 വരെയാണ് നീട്ടിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ല പോലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കളക്ടർ പിബി നൂഹ നിരോധനാജ്ഞ നീട്ടാൻ ഉത്തരവിട്ടിരിക്കുന്നത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും നിരോധനാജ്ഞ നീട്ടണമെന്ന കാര്യത്തിൽ അനുകൂല നിലിപാടാണ് എടുത്തത്.

സന്നിധാനം. പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ശബരിമലയിൽ രണ്ട് സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ സംഘർഷം നിലനിൽക്കുകയാണ്. ഇിതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ നീട്ടികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Sabarimala

യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ഇവിടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കൂടുതല്‍ പോലീസിനെ നിയോഗിച്ച് സുരക്ഷ ഒരുക്കാന്‍ തീരുമാനം.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 1400 ല്‍ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി രുന്നെങ്കിൽ ഇപ്രാവശ്യം അത് 500 ആയി ഉയർത്തിയിട്ടുണ്ട്. അതേസമയം ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അക്രമങ്ങൾ ഉണ്ടെങ്കിലും ശബരിമല പൊതുവെ ശാന്തമായിരുന്നു. തീർത്ഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്.

English summary
Prohibitory order extended till makaravilakku in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X