രാജഗോപാല്‍ മാത്രമല്ല കെ സുരേന്ദ്രനും,കുമ്മനവും ഇക്കുറി തിരുവനന്തപുരത്തെ മണ്ഡലങ്ങളില്‍ മത്സരിയ്ക്കും?
തിരുവനന്തപുരം: ഒ രാജോഗോപാലിന് പുറമെ ബിജെപിയിലെ പ്രമുഖ നേതാക്കളില്‍ പലരും തിരുവനന്തപുരത്തെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചേയ്ക്കും എന്ന് സൂചന. കെ സുരേന്ദ്രന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും മത്സരിയ്ക്കുമെന്നുമാണ് സൂചന.
തിരുവനന്തപുരം സെന്‍ട്രലില്‍ കെ സുരേന്ദ്രനെ മത്സരിപ്പിയ്ക്കാനുള്ള സാധ്യതകളാണ് പാര്‍ട്ടി പരിഗണിയ്ക്കുന്നത്. സുരേന്ദ്രന്‍ മത്സരിച്ചിരുന്ന മഞ്ചേശ്വരത്ത് അ്‌ദ്ദേഹത്തിന് പകരം ജില്ലാ പ്രസിഡന്റെ ശ്രീകാന്തിനെ മത്സരിപ്പിയ്ക്കാനാണ് പാര്‍ട്ടി ഉദ്ദേശിയ്ക്കുന്നത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലാകും മത്സരിയ്ക്കുക. കോഴിക്കോട് നോര്‍ത്തില്‍ മത്സരിയ്ക്കാന്‍ നിശ്ചയിച്ച എംടി രമേശ് ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയാവും. കെപി ശ്രീശനാവും രമേശിന് പകരം കോഴിക്കോട് നോര്‍ത്തില്‍ മത്സരിയ്ക്കാന്‍ ഇറങ്ങുക. എന്നാല്‍ സ്ഥാനാര്‍ത്ഥികളേയും അവര്‍ മത്സരിയ്ക്കേണ്ട മണ്ഡലങ്ങളേയും പറ്റി അന്തിമ തീരുമാനം ഇതുവരേയുമെടുത്തിട്ടില്ല. ശനിയാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക.












Click it and Unblock the Notifications