പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു; അന്ത്യം കോഴിക്കോട്ട്
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിരുന്ന ശോഭീന്ദ്രന്‍ എന്നും പരിസ്ഥിതിയോട് ചേര്‍ന്നായിരുന്നു ജീവിച്ച് വന്നത്. അമ്മ അറിയാന്‍, ഷട്ടര്‍ തുടങ്ങിയ സിനിമകളില്‍ ശോഭീന്ദ്രന്‍ വേഷമിട്ടിട്ടുണ്ട്.
വസ്ത്രധാരണത്തില്‍ പോലും തന്റെ പരിസ്ഥിതി സ്‌നേഹം ശോഭീന്ദ്രന്‍ വിളിച്ചോതിയിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തയാളാണ്. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ സജീവ സാന്നിധ്യമായിരുന്നു. സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.













Click it and Unblock the Notifications