Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ നിര്‍മ്മാതാവ് ജെയ്‌സണ്‍ ഏളംകുളം മരിച്ച നിലയില്‍; മൃതദേഹം കൊച്ചിയിലെ ഫ്‌ളാറ്റില്‍

കൊച്ചി: പ്രശസ്ത സിനിമ നിര്‍മ്മാതാവ് ജെയ്‌സണ്‍ എളംകുളത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍ ജെ ക്രിയേഷന്‍സ് കമ്പനിയുടെ ഉടമയാണ് ജെയ്‌സണ്‍. പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 44 വയസായിരുന്നു. മുഖത്ത് നിന്ന് രക്തം വാര്‍ന്ന് ഫ്‌ളാറ്റിലെ തറയില്‍ കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

ശൃംഗാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ജമ്‌ന പ്യാരി, ലവകുശ എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ്. കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗത്വമുള്ള ആളാണ്. കോട്ടയം സ്വദേശിയാണ്. പ്രൊഡക്ഷന്‍ മാനേജരായാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് പ്രൊഡക്ഷന്‍ രംഗത്തേക്ക് എത്തുന്നത്.

cinema

ജെയ്‌സണ്‍ എളംകുളത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രംഗത്തെത്തി. ജെയ്‌സന്‍ ഏളംകുളത്തിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് നടി സീമ ജി നായര്‍ പ്രതികരിച്ചു. വിശ്വസിക്കാന്‍ പറ്റുന്നില്ലായെന്ന വാക്ക് വെറും വാക്കല്ല ..കുറച്ചു ദിവസം മുന്നേയും വിശേഷങ്ങള്‍ പങ്കു വെച്ചിരുന്നു ..സഹപ്രവര്‍ത്തകരെ പലരെയും വിളിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറയാന്‍പറ്റുന്നില്ല ..ഈശ്വരാ ഇതെന്തു പരീക്ഷണം ആണ് ..ആദരാഞ്ജലികള്‍ എന്ന വാക്കുപോലും എഴുതാന്‍ പറ്റുന്നില്ലെന്ന് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+