സാഹിത്യകാരി പി വത്സലയ്ക്ക് വിട: പാര്ശ്വവല്കൃത ജീവിതങ്ങള്‍ ശക്തമായ അവതരിപ്പിച്ച കഥാകാരി
കോഴിക്കോട്: പ്രമുഖ മലയാളം സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ പി വത്സല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിട പറയുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്ക് പുറമെ എഴുത്തച്ഛൻ പുരസ്കാരത്തിനുമൊപ്പം മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ പി വത്സല നേടിയിട്ടുണ്ട്. കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്കും എഴുത്തച്ഛൻ പുരസ്കാരത്തിനുമൊപ്പം മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ പി വത്സല നേടിയിട്ടുണ്ട്.

പാര്‍ശ്വല്‍ക്കൃത ജീവിതങ്ങള്‍ ശക്തമായ അവതരിപ്പിച്ച കഥാകാരിയായിരുന്നു പി വത്സല. ഓരങ്ങളിലേക്ക് വകഞ്ഞു മാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തില്‍ ആവാഹിച്ച വത്സല, പ്രാദേശികവും വംശീയവുമായ കേരളീയ പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്കരിച്ച് എഴുത്തുകാരിയാണ്. അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്ന മത്സല സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
നെല്ല് ആയിരുന്നു വത്സയുടെ ആദ്യ നോവല്‍. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണിത്. ഈ നോവല്‍ പിന്നീട് അതേ പേരില്‍ രാമു കാര്യാട്ട് സിനിമയാക്കി. എന്റെ പ്രിയപ്പെട്ട കഥകള്‍, ഗൗതമന്, മരച്ചോട്ടിലെ വെയില്ചീളുകല്, മലയാളത്തിന്റെ സുവര്ണകഥകള്, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകള്‍, ചേമ്പി, വിലാപം, നിഴലിലുറങ്ങുന്ന വഴികള്‍, പോക്കുവെയില്‍ പൊന്‍വെയില്‍ എന്നിവയാണ് പ്രധാന കൃതികള്‍.
2010-11-കാലയളില്‍ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷായിരുന്നു വത്സല. നിലമുറങ്ങുന്ന വഴികള്‍ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. 1993 ല്‍ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപിക സ്ഥാനത്ത് നിന്നും വിരമിച്ച ശേഷമാണ് സാഹിത്യമേഖലയില്‍ കൂടുതല്‍ സജീവമാകുന്നത്. കൊടുവള്ളി ഗവ. ഹൈസ്കൂള്‍, നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നടക്കാവ് ടി ടി ഐ., എന്നിവിടങ്ങളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
1939 ഓഗസ്റ്റ് 28-ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായി ജനിച്ച വത്സലയുടെ പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്കൂളിലായിരുന്നു. തുടര്‍ന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡന്‍സ് കോളേജില്‍. ബി.എ. ഇക്കണോമിക്സ് ജയിച്ച ഉടന്‍ അധ്യാപികയായി കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്കൂളില്‍ ആദ്യനിയമനം. ഇതിന് ശേഷമാണ് കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളേജില്‍നിന്ന് ബി എഡ് പഠനം പൂര്‍ത്തിയാക്കുന്നത്.
നടക്കാവ് ഗവണ്മെന്റ് സ്കൂള്‍ അധ്യാപകനായിരുന്ന കക്കോട് മറോളി എം. അപ്പുക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. എം എ മിനി (ഗവ. വെറ്ററിനറി ആശുപത്രി, മുക്കം), എം എ അരുണ്‍ (ബാങ്ക് ഉദ്യോഗസ്ഥന്, ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡോ. കെ. നിനകുമാര്‍, ഗായത്രി
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications