കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളത്തിന്റേത് ന്യൂസ് പോണോഗ്രഫി..!! ഈ പണി മാധ്യമപ്രവര്‍ത്തനമല്ല..വെറും ബ്ലാക്ക്‌മെയിലിംഗ്..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: എകെ ശശീന്ദ്രന്റെ മന്ത്രിപ്പണി തെറിപ്പിച്ച മംഗളത്തിന്റെ മാധ്യമപ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്ത്. മംഗളത്തിന്റേത് ന്യൂസ് പോണോഗ്രഫി മാത്രമാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ തുറന്നടിച്ചു. മംഗളത്തിന്റെ വാര്‍ത്ത സ്വകാര്യതയിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കും ഉള്ള കടന്നുകയറ്റമാണെന്ന് എന്‍എസ് മാധവന്‍ ആരോപിക്കുന്നു.

Read Also: ശശീന്ദ്രന്റെ ആ വീക്ക്‌നെസ്സ് ഉള്ള മറ്റ് മന്ത്രിമാരും..!! ഫോണുകള്‍ ചോര്‍ത്തി..!!യുവതിക്ക് ഒത്താശയും!!

Read Also: സിനിമയ്ക്ക് അകത്തും പുറത്തും ലൈംഗികത അവകാശമായി കണ്ട് തന്നോട് ചോദിച്ചവര്‍..!! പാര്‍വ്വതി പറയുന്നു !!

Read Also: മൂന്ന് പേരില്‍ ഒരാളുമായി സെക്‌സ് ചെയ്‌തേ പറ്റൂ..!! ഷൂട്ടിംഗിനിടെ നടിക്ക് സംഭവിച്ചത്..!! വീഡിയോ..!!

ഇതല്ല മാധ്യമപ്രവർത്തനം

മംഗളം ചാനലിന്റെ പേരെടുത്ത് പറയാതെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശശികുമാറിന്റെ കുറ്റപ്പെടുത്തല്‍. ചാനലിന്റെ പ്രവര്‍ത്തി തീര്‍ത്തും അസഹനീയമാണ്. ഹണിട്രാപ്പിലൂടെ കഥ മെനയുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. ഇത്തരക്കാര്‍ക്ക് മാധ്യമധര്‍മ്മം അവകാശപ്പെടാനോ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനോ സാധിക്കില്ല.

ഇതി വെറും വ്യക്തിഹത്യ

മന്ത്രിയുടെ സഹായം തേടിയെത്തിയ യുവതിയുമായി അശ്ലീല ഫോണ്‍സംഭാഷണം നടത്തിയെന്നാണ് ചാനല്‍ പറയുന്നത്. എന്നാല്‍ അത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള സംഭാഷണം ആയിരുന്നോ എന്നോ മറുതലയ്ക്കല്‍ ഉള്ളത് ആരെന്നോ പറയുന്നില്ല. യാതൊരുവിധ സ്ഥിരീകരണവും വാര്‍ത്തയ്ക്കില്ല. ഇത് വെറും വ്യക്തിഹത്യ മാത്രമാണെന്നും ശശികുമാര്‍ ആരോപിക്കുന്നു.

വാർത്തയുടെ അശ്ലീലവത്ക്കരണം

പരാതിക്കാരി എവിടെയെന്നും പരാതി എന്താണെന്നും ശശികുമാര്‍ ചോദിക്കുന്നു. സംഭാഷണത്തിലെ ഒരുഭാഗം അടര്‍ത്തിയെടുത്തുള്ള വാര്‍ത്ത സൃഷ്ടിക്കല്‍ അധാര്‍മ്മികമാണ്. ഗുരുതരമായ കുറ്റകൃത്യം കൂടിയാണ്. വാര്‍ത്തകളെ അശ്ലീലവത്ക്കരിക്കുകയാണ് ചാനല്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മംഗളത്തിന്റെ നിലവാരമില്ലായ്മ

മംഗളം പുറത്ത് വിട്ട വാര്‍ത്ത നിലവാരമില്ലാത്തതും ഗോസിപ്പ് സ്വഭാവം ഉള്ളതാണെന്നും പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ആരോപിക്കുന്നു. തികച്ചും സ്വകാര്യമായ സംഭാഷണമാണ് അവിടെ നടന്നത്. ആരും പരാതിയുമായി രംഗത്ത് വന്നിട്ടുമില്ല. മന്ത്രി പദവി ഉപയോഗിച്ച് അവരെ നിശബ്ദയാക്കാന്‍ ശശീന്ദ്രന്‍ ശ്രമിച്ചതുമില്ല.

ഇത് ബ്ലാക്ക് മെയിലിംഗ്

യുവതി പറയുന്നത് കേള്‍പ്പിക്കാന്‍ ചാനല്‍ തയ്യാറാവണമായിരുന്നു. അതല്ല ശശീന്ദ്രന്‍ ആ സ്ത്രിയെ സംസാരിക്കാന്‍ അനുവദിച്ചില്ല എന്നാണെങ്കില്‍ അതായിരുന്നു വാര്‍ത്തയാകേണ്ടിയിരുന്നത്. ഇപ്പോള്‍ നടന്നിരിക്കുന്നത് മാധ്യമപ്രവര്‍ത്തനമല്ല, ബ്ലാക്ക്‌മെയിലിംഗ് മാത്രമാണെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

സെൻസേഷണലിസം മാത്രം

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ തെറ്റായി വ്യാഖ്യാനിക്കലാണ് ഇത്. സെന്‍സേഷണലിസത്തിന് വേണ്ടി മാത്രം നടത്തിയ ഇടപെടല്‍. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയത്തെ വിലകുറച്ച് കാണുകയും വെറും സെന്‍സേഷണലിസത്തിന് വേണ്ടി ഈ പണി ചെയ്യുകയും ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനമല്ല.

ചിലതിന് മറുപടി വേണം

ശശീന്ദ്രന്റേത് എന്ന് പറയപ്പെടുന്ന ഓഡിയോ പുറത്ത് വിടുന്നതിന് മുന്‍പ് മംഗളത്തിന്റെ ലേഖകന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആന്തൂര്‍ സഹദേവന്‍ ഓര്‍മ്മിപ്പിക്കുന്നു. യുവതി സഹായത്തിനായി മന്ത്രിയെ സമീപിച്ചതാണോ എന്നും മന്ത്രി ഇതൊരു അവസരമായി എടുക്കുകയായിരുന്നോ എന്നും അന്വേഷിക്കണമായിരുന്നു.

English summary
Prominent persons reacts on Mangalam News against AK Saseendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X