Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻഫോപാർക്കിൽ കമ്പനി തുടങ്ങാമെന്ന് വാഗ്ദാനം; വിദേശിയിൽ നിന്നു കോടികൾ തട്ടി; കേസെടുത്ത് പൊലീസ്

കൊച്ചി: ഇൻഫോപാർക്കിൽ സ്ഥാപനം തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് യുഎസ് പൗരനെ കബളിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പൊലീസ് കേസ് എടുത്തു. എൻജിനിയറിങ്, കൺസ്ട്രക്‌ഷൻ, ഡിസൈനിങ് മേഖലയിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഡിസൈൻ ഗ്രൂപ്പിന്റെ (ഡിഡിജി) ബിസിനസ് മാനേജർ ഫിൽ ഡുവോങ്ങിൽ നിന്നു കോടികൾ തട്ടിയെടുത്തു എന്നാണ് കേസ്.

പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിലെ താമസക്കാരി ഷംല അബൂബക്കർ (അനിത മനോജ് - 39), കണ്ണൂർ ചക്കിയാട്ടുകാവ് സ്വദേശി ശരത് ബാബു (32), ഇൻഫോപാർക്കിലെ കമ്പനി ജീവനക്കാരി അനുമോൾ ഷാജി (23) എന്നിവർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്. ഓഫീസ് നടത്തിപ്പിന്റെ പേരിലും വാടകയിനത്തിലും ശമ്പളവുമായി ഏഴു കോടിയോളം രൂപ പ്രതികൾ കൈപ്പറ്റിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

case

ഫിൽ ഡുവോങ്ങിന്റെ നിക്ഷേപം മുടക്കി സ്ഥാപനം തുടങ്ങിയിരുന്നു. എന്നാൽ, ഉടമസ്ഥാവകാശം ഡുവോങ്ങിന്റെ പേരിൽ നൽകിയില്ല. വിദേശ പൗരനായതിനാൽ ഉടമസ്ഥാവകാശം കൈമാറുന്നതിന് തടസ്സം നേരിടുന്നതായി പ്രതികൾ വ്യക്തമാക്കി. 30 ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനമാണിത്. കൂടുതൽ ജീവനക്കാരെ ഉൾക്കൊള്ളാൻ പിന്നീട് സമീപത്തെ സൈബർ പാർക്കിലേക്ക് ഈ സ്ഥാപനം മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തി. തുടർന്ന് ഓഫീസ് ഒഴിവാക്കാനുള്ള നിർദേശം പ്രതികൾ അവഗണിച്ചു എന്നും പരാതിയിൽ പറയുന്നു.

സമാന്തര കമ്പനി രൂപീകരിച്ചു. പ്രതികൾ വിശ്വാസവഞ്ചന നടത്തി. സ്ഥാപനത്തിന് ലഭിച്ച വർക്ക് ഓർഡറുകൾ സമാന്തര കമ്പനിയിലേക്ക് മാറ്റി നൽകി മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടി എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പിരിഞ്ഞു പോയ ജീവനക്കാരുടെ പേരിലും ശമ്പളം കൈപ്പറ്റി. സംശയാസ്പദമായ ഇ മെയിൽ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പു വ്യക്തമായത്. ഫിൽ ഡുവോങ്ങിന്റെ പവർ ഓഫ് അറ്റോർണി ഹോൾഡർ കളമശേരി സ്വദേശി ജിയ മത്തായിയാണു പൊലീസിൽ പരാതി നൽകിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+