കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി

Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പിന്‍വലിക്കില്ലെന്ന് ഐജി അശോക് യാദവ്. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയതെന്നും ഐജി വ്യക്തമാക്കി.

maoistuapa

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം യുഎപിഎ ചുമത്തിയത് അന്വേഷിക്കാന്‍ ഐജി പന്തീരങ്കാവ് സ്റ്റേഷനില്‍ നേരിട്ട് എത്തി അറസ്റ്റിലായവരെ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഇരുവര്‍ക്കുമെതിരെ തെളിവുണ്ടെന്ന് ഐജി വ്യക്തമാക്കിയത്. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും ഐജി പറഞ്ഞു.

അതേസമയം സംഭവത്തില്‍ അറസ്റ്റിലായ അലന്‍ ശുഹൈബിന്‍റെ മാതാപിതാക്കള്‍ മുഖ്യമ്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കി. പരാതി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി അലന്‍റെ അമ്മ അമ്മ സബിത മഠത്തില്‍ പറഞ്ഞു. ആരോ കൊടുത്ത ലഘുലേഖയാണ് മകന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും മാവോയിസ്റ്റുകളുമായി അലന് യാതൊരു ബന്ധവുമില്ലെന്നും സബിത മഠത്തില്‍ പ്രതികരിച്ചു.

കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയുമായ അലന്‍ ഷുഹൈബ്, മാധ്യമ വിദ്യാര്‍ത്ഥിയായ താഹ എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പന്തീരങ്കാവില്‍ വെച്ചായിരുന്നു അറസ്റ്റ്. തൊട്ടു പിന്നാലെ അലന്‍റെ ചെറുവണ്ണൂരിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.
അതേസമയം യുവാക്കള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

English summary
Proof for Maoist affiliation: will not withdraw UPA says IG
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X