കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ക്ക് കോടികളുടെ സ്വത്ത്; കടകംപള്ളിയുടെ സ്വത്ത് കേട്ടാല്‍ ഞെട്ടും!
മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യത്തില്‍ മുന്നില്‍. കടകംപള്ളി സുരേന്ദ്രന്റെയും ഭാര്യയുടെയും പോരില്‍ 1.52 കോടി രൂപയുടെ സ്വത്ത് വകകളാണ് തിരുവനന്തപുരംത്ത പലയിടത്തുമുള്ളത്.
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ ലളിത ജീവിതം നയിക്കേണ്ടവരാണ് എന്നാണ് പൊതുവെ പറയാറ്. എന്നാല്‍ അതൊക്കെ ഇക്കാലത്ത് നടക്കുമോ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്തായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ കേട്ടാല്‍സ ഏത് അനുയായിയും ഒന്ന് ഞെട്ടി പോകും.
മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യത്തില്‍ മുന്നില്‍. കടകംപള്ളി സുരേന്ദ്രന്റെയും ഭാര്യയുടെയും പോരില്‍ 1.52 കോടി രൂപയുടെ സ്വത്ത് വകകളാണ് തിരുവനന്തപുരംത്ത പലയിടത്തുമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും 87 ലക്ഷം വില വരുന്ന ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഭാര്യയുടെ പേരില്‍ 80 ഗ്രാം തൂക്കം വരുന്ന 2.2 ലക്ഷംരൂപ വിപണി മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളുമുണ്ട്.

പിണറായി വിജയന്‍
പിണറായി വിജയന്റെ കൈവശം 10000 രൂപയും ഭാര്യയുടെ കൈവശം രണ്ടായിരം രൂപയുമുണ്ട്. ഇതുകൂടാതെ വിവിധ ബാങ്കുകളിലായി 2.58ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്.

ഭാര്യക്ക് പെന്‍ഷന്‍
മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡില്‍ 30,000 രൂപ വിലവരുന്ന 3,000 ഷെയറുകളുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും പിണറായി ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലും ഷെയറുകളുണ്ട്. ഭാര്യ കമലത്തിനാകട്ടെ പെന്‍ഷനായി പ്രതിമാസം 23,069 രൂപ ലഭിക്കുന്നുണ്ട്.

23.23 ലക്ഷം രൂപയുടെ നിക്ഷേപം
മന്ത്രി എകെ ബാലനാകട്ടെ 23.23 ലക്ഷം രൂപയുടെ നിക്ഷേപം വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായുണ്ട്. കൂടാതെ ഭാര്യയുടെ പേരില്‍ 25 ലക്ഷം രൂപ മതിപ്പുവില വരുന്ന ഭൂമിയും കുടുംബ ഓഹരിയായി 11ലക്ഷം രൂപയുടെ ഭൂമിയുമുണ്ട്.

ധനമന്ത്രി
ധനമന്ത്രി തോമസ് ഐസക്കിന്റെ പേരില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 5.03 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.

വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനും ഭാര്യയ്ക്കുമായി 94.83 ലക്ഷം രൂപയുടെ ആസ്തിയാണുളളത്.

റവന്യൂ മന്ത്രി
മന്ത്രി ഇ ചന്ദ്രേശേഖരന്റെ പേരില്‍ പൈതൃകമായി കിട്ടിയ ഭൂമിക്കും സ്വത്തിനും 15 ലക്ഷം രൂപയുടെ മൂല്യമുണ്ട്കൂടാതെ 6.63 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്.

കൃഷി മന്ത്രി
കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറിന് കുടുംബസ്വത്തായി ലഭിച്ച 32 ലക്ഷത്തിന്റെ വീടും ഭൂമിയുമാണുളളത്. ഇതുകൂടാതെ ഭാര്യയുടെ കൈവശം 129.5 ഗ്രാം സ്വര്‍ണവുമുണ്ട്.

തദ്ദേശ സ്വയംഭരണ മന്ത്രി
മന്ത്രി കെടി ജലീലിന് 57.5 ലക്ഷം രൂപയുടെ ഭൂസ്വത്തും ഭാര്യയ്ക്കും 18.26 ലക്ഷം രൂപയുടെ സ്വത്തുമാണുളളത്.

ദേവസ്വം മന്ത്രി
കടകംപള്ളി സുരേന്ദ്രന്റെയും ഭാര്യയുടെയും പോരില്‍ 1.52 കോടി രൂപയുടെ സ്വത്ത് വകകളാണ് തിരുവനന്തപുരംത്ത പലയിടത്തുമുള്ളത്.












Click it and Unblock the Notifications