വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ ശൈലജ കീഴടങ്ങി..എല്ലാം കള്ളക്കേസ്..വാദി പ്രതിയാവുമെന്ന്
തങ്ങള്‍ക്കെതിരെയുള്ളത് കള്ളക്കേസാണെന്നും വാദി പ്രതിയാകുന്ന കാഴ്ച കാണാന്‍ കഴിയുമെന്നും ശൈലജ ഭീഷണി മുഴക്കിയിരുന്നു.
കണ്ണൂര്‍ : വ്യാജ വിവാഹ രേഖ ചമച്ച് സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതികളായ അഡ്വക്കറ്റ് കെവി ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും കീഴടങ്ങി. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇരുവരും തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. കേസ് കള്ളക്കേസാണെന്നും വാദി പ്രതിയാകുമെന്നും കീഴടങ്ങുന്നതിനിടയില്‍ ശൈലജ ഭീഷണി മുഴക്കിയിരുന്നു.
ശൈലജയുടെ സഹോദരി കെവി ജാനകിയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതായി വ്യാജ രേഖയുണ്ടാക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ചമയ്ക്കുകയും സ്വത്ത് തട്ടിയെടുക്കുകയുമാണ് ചെയ്തത്. ജാനകിയെ ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ബാലകൃഷ്ണന്‍ തന്നെ വിവാഹം ചെയ്തിട്ടില്ലെന്നും എല്ലാം സഹോദരി പറഞ്ഞ് ചെയ്യിച്ചതാണെന്നും ജാനകി വ്യക്തമാക്കിയിരുന്നു.

ബാലകൃഷ്ണന്റെ 500 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണ് ശൈലജയും ഭര്‍ത്താവും നടത്തിയത്. ബാലകൃഷ്ണനെ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കി അയാളുടെ സ്വത്തുക്കള്‍ സഹോദരിയുടെ പേരിലേക്ക് മാറ്റി പിന്നീട് ദാനാധാരം എന്ന പേരില്‍ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു ഇവര്‍ ചെയ്തത്. 2011 സെപ്തംബറില്‍ കൊടുങ്ങല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് ബാലകൃഷ്ണന്‍ മരണപ്പെട്ടത്.












Click it and Unblock the Notifications