മോദിയെ ഹിറ്റ്ലറിനോട് താരതമ്യം ചെയ്യുന്നത് കടന്ന കൈ; പ്രവാചക നിന്ദയില്‍ രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പ്രവാചക നിന്ദ പരാമര്‍ശത്തില്‍ അറബ് ലോകത്തോട് മാപ്പ് പറയുന്നത് വിഷയത്തെ വളര്‍ത്തുകയേ ഉള്ളൂവെന്ന് രാഹുല്‍ ഈശ്വര്‍. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു പ്രതികരണം.
മൂവായിരത്തോളം വര്‍ഷമായി നമുക്ക് അറബ് രാഷ്ട്രങ്ങളുമായി ബന്ധമുണ്ട്. എത്തിക്കലി ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. അത് പ്രവാചകനായാലും മറ്റ് ദൈവങ്ങളെയായാലും തെറ്റാണെന്നും രാഹുല്‍ പറഞ്ഞു. നുപുര്‍ ശര്‍മ പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ പറഞ്ഞതാണെന്നും തങ്ങള്‍ സുഹൃത്തുക്കളാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.


'' ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാ രാജ്യത്തും ഉണ്ടാകും. എക്സ്ട്രീം സ്റ്റാന്‍ഡ് എടുക്കുന്നവര്‍ എല്ലായിടത്തുമുണ്ട്. നമ്മള്‍ ഒരു വിഷയം ഹൈലൈറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പോസിറ്റീവ് ഹൈലേറ്റ് ചെയ്യുന്നതാണ് നെഗറ്റീവ് ഇല്ലാതാക്കുന്നതിന് ഉള്ള ഏറ്റവും നല്ല വഴി,'' രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മോദി പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹം മുസ്ലിം വിരുദ്ധനാണെന്നുള്ള ഒരു കുപ്രചാരണമുണ്ടായിരുന്നു. അതൊക്കെ മുന്നില്‍ കണ്ട് അറബ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ മോദി ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു. പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ രാജ്യം മുന്‍പേ നടപടിയെടുത്ത മാതൃകകള്‍ നമുക്ക് മുന്നിലുണ്ട്. ഇപ്പോഴത്തെ പ്രശ്നം എരിതീയില്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഹിറ്റ്ലറുമായും നാസിയുമായും മോദിയെ താരതമ്യപ്പെടുത്തുക സാധ്യമല്ലെന്നും ഗാന്ധിയോട് മോദിയെ താരതമ്യം ചെയ്യണമെന്ന് താന്‍ പറയുന്നില്ലെന്നും പക്ഷേ, നാസി, ഫാസിസ്റ്റ് സര്‍ക്കാരിനെക്കാളും ഗാന്ധിയന്‍ പാതയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നയാളാണ് നരേന്ദ്ര മോദിയെന്നും ആ മോദിയെ ഹിറ്റ്ലറിനോട് താരതമ്യം ചെയ്യുന്നത് കടന്നകയ്യാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപൂര്‍ ശര്‍മ്മ പറഞ്ഞത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ സംഭവം വിവാദമാവുകയും നുപൂര്‍ ശര്‍മ്മ മാപ്പ് പറയുകയും ചെയ്തു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി തന്റെ പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും നുപൂര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മ്മയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു.

പ്രവാചക നിന്ദ പരാമര്‍ശത്തില്‍ നൂപൂര്‍ ശര്‍മ്മയ്ക്ക് മുംബൈ പോലീസ് നോട്ടീസ് നല്‍കിയിയിട്ടുണ്ട്. ഈ മാസം 22ന് നുപൂറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 27നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മുംബൈ റാസ അക്കാദമി ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നുപൂര്‍ ശര്‍മയ്‌ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രോഗസീവ് മുസ്ലീം വെല്‍ഫെയര്‍ കമ്മിറ്റി, അംബര്‍നാഥ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
Recommended Video

നുപൂറിന്റെ പരമാര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഗര്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി. ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യു എ ഇ, ഇറാന്‍, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അനുവദിച്ചതിന് സര്‍ക്കാരിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം പ്രധാനമന്ത്രി തന്നെ ഇടപ്പെട്ട് പരിഹരിക്കുമെന്ന തരത്തിലുള്‌ല വാര്‍ത്തകളും വന്നിരുന്നു.












Click it and Unblock the Notifications