'പെട്രോള്‍ ലോകത്തിന് ആവശ്യമില്ലാത്ത കാലം വരും, അറബികള്‍ കേരളത്തില്‍ വന്ന് പൊറോട്ടയടിക്കും...'
കോഴിക്കോട്: പെട്രോള്‍ ലോകത്തിന് ആവശ്യമല്ലാത്ത സാധനമായി മാറുമെന്നും അതോടെ അറബികള്‍ ഇന്ത്യയില്‍ വരുമെന്നും ഹിന്ദു പാര്‍ലമെന്റ് നേതാവ് സിപി സുഗുതന്‍. ഇന്ന് ബംഗാളികള്‍ കേരളത്തില്‍ പണിയുന്നപോലെ അറബികള്‍ കേരളത്തില്‍ പൊറോട്ടയടി, റോഡ് പണി, ടാപ്പിംഗ്, മുതലായ എല്ലാ തൊഴിലുകളും ചെയ്യേണ്ടി വരുമെന്നും സുഗുതന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സിപി സുഗുതന്റെ പരമാര്‍ശം.
ബിജെപി വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദ പ്രസ്താവന വലിയ തരത്തില്‍ വിവാദം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇയാളുടെ പ്രതികരണം. നുപൂര്‍ ശര്‍മയുടെ പ്രസ്താവനയ്ക്കെതിരെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.


സുഗുതന്‍ പറഞ്ഞത്:
ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജന്‍ വാഹനങ്ങളും ലോകം സ്വീകരിക്കുന്നതോടെ പെട്രോള്‍ ലോകത്തിനു ആവശ്യമില്ലാത്ത സാധനമായിത്തീരും. അതോടെ അറബികള്‍ വീണ്ടും കാട്ടറബികളാകുകയും വികസനം നഷ്ടപ്പെട്ടു ഗള്‍ഫു രാജ്യങ്ങള്‍ ആഹാരത്തിനു പോലും ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. ഇന്നു ബംഗാളികള്‍ കേരളത്തില്‍ പണിയുന്നപോലെ അറബികള്‍ കേരളത്തില്‍ പൊറോട്ടയടി, റോഡ് പണി, ടാപ്പിംഗ്, മുതലായ എല്ലാ തൊഴിലുകളും ചെയ്യേണ്ടി വരും. ഇസ്ലാമിക് തീവ്രവാദവും അതോടെ ലോകത്തില്‍ അവസാനിക്കും. ഒരു 20വര്‍ഷം ഒന്ന് കാത്തിരിക്കൂ. കാലം കണക്കു തീര്‍ക്കാതെ പോകില്ല. അതു പ്രകൃതിയുടെ നിയമമാണ്. ഒരു കയറ്റത്തിന് ഇറക്കവും ഉണ്ട്.

ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ടെന്നായിരുന്നു നുപൂര്‍ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നുപൂറിന്റെ പ്രസ്താവന വലിയ വിവാദമാവുകയും ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞാണ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്. ബിജെപി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി പറഞ്ഞിരുന്നു.വിവാദം ശക്തമായതോടെ നുപൂര്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചിരുന്നു.

ഗ്യാന്‍വാപിയില്‍ നിന്നുകണ്ടെത്തിയ ശിവലിംഗത്തെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതിന്റെ അമര്‍ഷമാണ് താന്‍ നടത്തിയ പ്രസ്താവനയില്‍ പ്രകടമായതെന്നും നുപൂര്‍ പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നുപൂര്‍ പറഞ്ഞിരുന്നു. '' എന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുകയോ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ എന്റെ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. നമ്മുടെ മഹാദേവനെ തുടര്‍ച്ചയായി അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന ടിവി ചര്‍ച്ചകളില്‍ ഞാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പങ്കെടുക്കുന്നു.
Recommended Video

ഗ്യാന്‍വ്യാപിയിലേത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണ് എന്നായിരുന്നു പരിഹാസം. ഡല്‍ഹിയിലെ റോഡരികിലെ ബോര്‍ഡുകളുമായും തൂണുകളുമായും ശിവലിംഗത്തെ താരതമ്യപ്പെടുത്തി പരിഹസിച്ചു. നമ്മുടെ മഹാദേവനോടുള്ള ഈ തുടര്‍ച്ചയായ അധിക്ഷേപവും അനാദരവും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അതിനുള്ള മറുപടിയായിട്ടാണ് ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞത്'- നുപൂര്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, നുപൂറിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഖത്തറുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു.












Click it and Unblock the Notifications