ആനകള്‍ക്ക് മാത്രമായി ആശുപത്രി, കേരളത്തില്‍?
തൃശൂര്‍: മുഷ്യര്‍ക്ക് അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകും, വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖം വന്നാല്‍ മൃഗാശുപത്രിയില്‍ കൊണ്ടു പോകും. അപ്പോള്‍ ആനക്ക് അസുഖം വന്നാലോ....
ഇപ്പോള്‍ എല്ലാവരും മൃഗഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇനി ചിലപ്പോള്‍ അതിന്റെ ആവശ്യം വരില്ല. രാജ്യത്ത് ആദ്യമായി ഒരു ആന ആശുപത്രി ആരംഭിക്കാനുള്ള കോപ്പ് കൂട്ടല്‍ തുടങ്ങിക്കഴിഞ്ഞു.

കേരളത്തിലെ ആന പ്രേമികളുടെ തലസ്ഥാനം കൂടിയായ തൃശൂരില്‍ നിന്നാണ് ഇത്തരമൊരു നിര്‍ദ്ദേശം. ഇതൊരു ആവശ്യമായി കേന്ദ്ര സര്‍ക്കാര്‍ വരെ എത്തുകയും ചെയ്തിരിക്കുന്നു. ആനകള്‍ക്ക് ഒരു ആശുപത്രിയും ലബോറട്ടറിയും വേണം. അത് തൃശൂരില്‍ തന്നെ സ്ഥാപിക്കുകയും വേണം.
കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അടുത്തിടെ കേരളത്തിലെത്തിയപ്പോഴാണ് ആന പ്രേമികള്‍ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. ഇതിനുള്ള പദ്ധതി നിര്‍ദ്ദേശവും മന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ച് കഴിഞ്ഞു.
അഞ്ഞൂറിലധികം നാട്ടാനകളാണ് കേരളത്തിലുള്ളത്. അതില്‍ തന്നെ മിക്കയെണ്ണത്തിനും പ്രായം അമ്പത് കടക്കാറായി. ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആനചികിത്സ വിദഗ്ധനായ ജേക്കബ് ചീരന്‍ വാര്‍ത്താ ഏജന്‍സിയായ ഐയാന്‍സിനോട് പറഞ്ഞത്. ഒരേ സമയം 10 ആനകളെ ചികിത്സിക്കാനുള്ള സൗക്രയമുള്ളതായിരിക്കും ഇവര്‍ മുന്നോട്ട് വച്ച് ആന ആശുപത്രി.
10 കോടി രൂപയാണ് ആശുപത്രിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവമ്പാട്, പാറമേക്കാവ്, ഗുരുവായൂര്‍ ക്ഷേത്ര അധികൃതരും ആന ഉടമകളുടെ സംഘടനയും ഈ ആവശ്യത്തിനായി കൈകോര്‍ത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകര വാഗ്ദാനവും ഉണ്ട്. ഇനി കേന്ദ്രം കനിഞ്ഞാല്‍ രാജ്യത്തെ ആദ്യത്തെ 'ആന ആശുപത്രി' കേരളത്തിന് സ്വന്തമാകും












Click it and Unblock the Notifications