കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിനകത്ത് കിടന്ന് ദിലീപ് പടയ്ക്കൊരുങ്ങുന്നോ? അഴിക്കുള്ളിൽ ഫോൺ എത്തിച്ചു? പാര പണിതവർ ഭയക്കണം!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അതിന് മുന്‍പ് ജാമ്യം നേടാനുള്ള ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടതുമില്ല. രണ്ട് തവണ ഹൈക്കോടതി നടന്റെ ജാമ്യാപേക്ഷ തള്ളി. വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍ ആലുവ സബ് ജയിലില്‍ ഉണ്ടാവുന്നത്. ഇതാകട്ടെ ദിലീപിന് കിട്ടിയ ഇരുട്ടടിയാണ്. ദിലീപിനെതിരെ അപ്രതീക്ഷിതമായി പോലീസിനും പ്രോസിക്യൂഷനും കിട്ടിയ വടിയാണ് ഇത്.

മോഹൻലാലും മമ്മൂട്ടിയും ദിലീപിനെ കാണാൻ വന്നില്ല.. ആലുവ ജയിലിൽ എത്തിയത് ഒരു അപ്രതീക്ഷിത അതിഥി!മോഹൻലാലും മമ്മൂട്ടിയും ദിലീപിനെ കാണാൻ വന്നില്ല.. ആലുവ ജയിലിൽ എത്തിയത് ഒരു അപ്രതീക്ഷിത അതിഥി!

ദിലീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കാവ്യയോ മഞ്ജുവോ അല്ല! അത് ഈ മൂന്ന് പേരാണ്.. വെളിപ്പെടുത്തൽദിലീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കാവ്യയോ മഞ്ജുവോ അല്ല! അത് ഈ മൂന്ന് പേരാണ്.. വെളിപ്പെടുത്തൽ

പുതിയ നീക്കം

പുതിയ നീക്കം

രണ്ട് തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ അതേ ജഡ്ജി തന്നെയാണ് പുതിയ അപേക്ഷയിലും വാദം കേള്‍ക്കുന്നത് എങ്കില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിനാല്‍ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചില്‍ ജാമ്യാപേക്ഷ നല്‍കാനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പണി സുഹൃത്തുക്കൾ വക

പണി സുഹൃത്തുക്കൾ വക

എന്നാല്‍ പുറത്തിറങ്ങാനുള്ള ദിലീപിന്റെ തീവ്രശ്രമങ്ങള്‍ക്ക് പണികൊടുത്തിരിക്കുന്നത് സുഹൃത്തുക്കളായ സിനിമാക്കാര്‍ തന്നെയാണ്. ദിലീപിനെ കണ്ട് പിന്തുണ അറിയിക്കാന്‍ ജയറാമും ഗണേഷും അടക്കം വന്നത് പ്രോസിക്യൂഷന് വലിയ ആയുധമായിരിക്കുകയാണ്.

റിപ്പോർട്ട് നൽകും

റിപ്പോർട്ട് നൽകും

ദിലീപിനെ അനേകം സിനിമാപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് നിയമപരമായി ദിലീപിന് വലിയ തിരിച്ചടിയാണ് നല്‍കുക എന്നാണറിയുന്നത്.

ജയില്‍ സന്ദര്‍ശക ഗാലറി

ജയില്‍ സന്ദര്‍ശക ഗാലറി

ദിലീപ് കഴിയുന്ന ആലുവ സബ് ജയില്‍ സന്ദര്‍ശക ഗാലറി പോലെയായി എന്നാണ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കുക. തിരുവോണത്തിനും തൊട്ടടുത്ത ദിവസവും നിരവധി സിനിമാ പ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് ദിലീപിനെ കാണാന്‍ എത്തിയത്.

പ്രഥമദൃഷ്ട്യാ കേസുണ്ട്

പ്രഥമദൃഷ്ട്യാ കേസുണ്ട്

ദിലീപിനെതിരെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ഹൈക്കോടതി തന്നെ വിലയിരുത്തിയിട്ടുള്ളതാണ്. എന്നാല്‍ അതിന് ശേഷമാണ് ദിലീപ് നിരപരാധിയെന്നും പിന്തുണയ്ക്കണം എന്നും ആവശ്യപ്പെട്ട് ഭരണകക്ഷി എംഎല്‍എ കൂടിയായ നടന്‍ ഗണേഷ് കുമാര്‍ അടക്കം രംഗത്ത് എത്തിയത്.

ഗണേഷിന്റെ പിന്തുണ

ഗണേഷിന്റെ പിന്തുണ

ദിലീപിന്റെ ഔദാര്യം ലഭിച്ചവരെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നാണ് നടനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ഒരു ഭരണകക്ഷി എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടിയെക്കുറിച്ചും പ്രോസിക്യൂഷന് സംശയങ്ങളുണ്ട്

വ്യവസ്ഥകള്‍ നടന്‍ ലംഘിച്ചു

വ്യവസ്ഥകള്‍ നടന്‍ ലംഘിച്ചു

അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാനാണ് അങ്കമാലി കോടതി കഴിഞ്ഞ ദിവസം ദിലീപിന് രണ്ട് മണിക്കൂര്‍ സമയം അനുവദിച്ചത്. എന്നാല്‍ കോടതി വെച്ച വ്യവസ്ഥകള്‍ നടന്‍ ലംഘിച്ചതായും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും

അനുകൂലമായ തരംഗം സൃഷ്ടിക്കാൻ

അനുകൂലമായ തരംഗം സൃഷ്ടിക്കാൻ

ദിലീപിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ സിനിമാക്കാരുടെ സന്ദര്‍ശനമെന്നാണ് പ്രോസിക്യൂഷന്‍ സംശയിക്കുന്നത്. ആരെയും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന കോടതി നിര്‍ദേശത്തിന്റെ ലംഘനമായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുക

ജയിലിലേക്ക് ഫോൺ

ജയിലിലേക്ക് ഫോൺ

അതിനിടെ മറ്റൊരു ഗുരുതര ആരോപണവും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്‍പാകെ അറിയിക്കും. ദിലീപിനെ കാണാനെത്തിയ ഒരു സിനിമാപ്രവര്‍ത്തകനൊപ്പം വന്ന ആള്‍ മൊബൈല്‍ ഫോണുമായാണ് അകത്ത് കയറിയത് എന്നതാണ് അത്

ഫോൺ ഉപയോഗിച്ചോ?

ഫോൺ ഉപയോഗിച്ചോ?

ഇത് ജയില്‍ചട്ടങ്ങള്‍ പ്രകാരം അനുവദനീയമല്ലാത്തതാണ്. ഈ ഫോണ്‍ ഏതെങ്കിലും തരത്തില്‍ ജയിലിനകത്ത് ഉപയോഗിക്കപ്പെട്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതും ദിലീപിന് തിരിച്ചടിയാവും

ജാമ്യത്തിന് തിരിച്ചടിയാവും

ജാമ്യത്തിന് തിരിച്ചടിയാവും

ഇനി ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പ്രോസിക്യൂഷന്‍ ശക്തമായിത്തന്നെ ഉന്നയിക്കും. ദിലീപിനെ കാണാന്‍ ഇത്രയധികം പേര്‍ക്ക് എങ്ങനെ അവസരം ലഭിച്ചുവെന്നതും പരിശോധിക്കുന്നതാണ്

കുറ്റപത്രം ഉടൻ

കുറ്റപത്രം ഉടൻ

ദിലീപിനെതിരായ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. ചില തെളിവുകള്‍ കൂടി ലഭിക്കാനുണ്ടെന്ന് പോലീസ് പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ട് പോകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സിനിമാക്കാര്‍ എത്തിയതെന്നും സംശയിക്കപ്പെടുന്നു

നാദിർഷായെ ചോദ്യം ചെയ്യും

നാദിർഷായെ ചോദ്യം ചെയ്യും

എന്നാല്‍ ദിലീപിന് വേണ്ടി സിനിമാപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും എന്ത് നീക്കം സംഭവിച്ചാലും കുറ്റപത്രം നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ സമര്‍പ്പിക്കാനാണ് പോലീസ് നീക്കം. നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Prosecution to file report against Dileep in Ankamali Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X