
3 പേര് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു, ഭീഷണി നാടന്‍ ഭാഷയില്‍, പോലീസിന് ഇന്‍ഡിഗോ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന ആരോപണം ശരിയാവുന്നു. വിമാനക്കമ്പനിയായ ഇന്‍ഡിഗോ നല്കിയ റിപ്പോര്‍ട്ടാണ് പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന തരത്തിലുള്ളത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവേ, മൂന്ന് പേര് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്തുവെന്ന് പോലീസിന് നല്കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോ പറയുന്നു. നാടന്‍ ഭാഷയില്‍ ഇവര്‍ മുഖ്യമന്ത്രിക്ക് നേരെ ഭീഷണി മുഴക്കിയെന്ന് പോലീസിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് വാദിച്ചത്.
ഇപി ജയരാജന് കുടുങ്ങുമോ? ഇന്‍ഡിഗോ റിപ്പോര്‍ട്ട് പുറത്ത്; വിശദാംശങ്ങള്‍ ഇങ്ങനെ
പരാതിക്കാര്‍ ആരോപിച്ചത് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായത് വധശ്രമമാണെന്നാണ്. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തവരെ ഇപി ജയരാജന് പിടിച്ച് തള്ളിയിരുന്നു. അതേസമയം റിമാന്റിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം. ഡിജിസിഎയ്ക്കും നേരത്തെ ഇന്‍ഡിഗോ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ക്യാബിന് ക്രൂ ശ്രമിച്ചെന്നും, എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു എന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. ഇന്‍ഡിഗോയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇപി ജയരാജന്പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും പരാമര്‍ശിക്കുന്നുണ്ട്.
വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന കാര്യം മുന്‍ ജഡ്ജി ഉള്‍പ്പെടുന്ന ആഭ്യന്തര സമിതി അന്വേഷിക്കുകയാണ്. ഇക്കാര്യം ഇന്‍ഡിഗോ റിപ്പോര്‍ട്ടിലുണ്ട്. വിമാനക്കമ്പനിയിലെ ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങള്‍ വിമാന കമ്പനി കൈമാറിയത്. അതേസമയം കണ്ണൂരില്‍നിന്ന് പുറപ്പെട്ട വിമാനത്തില്‍ കയറിപ്പറ്റിയ യൂത്ത് കോണ്‍ഗ്രസുകാരെ വിലക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. സംശയകരമായ നിലയില്‍ ടിക്കറ്റെടുത്ത് മൂന്ന് പേര് കയറിയ കാര്യം വിമാനത്താവള അധികൃതരും സുരക്ഷാ ചുമതല ഉള്ളവരും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്നും ചോദിച്ചിരുന്നു. എന്നാല്‍ ആര്‍സിസിയില്‍ പോകാനായി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ തടയേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടത്. വിമാനത്തിനുള്ളില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് ചോദിച്ച നേതാക്കളോടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുകയാണ്. കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ബിയര്‍ കുപ്പികള്‍ ഇന്നലെ രാത്രി വീട്ടിലേക്ക് എറിയുകയായിരുന്നു. ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
റോബിന് നല്ലൊരു ഗെയിമറായിരുന്നു, പുറത്തായിരുന്നില്ലെങ്കില്‍..... ആദ്യ പ്രതികരണവുമായി അഖില്‍