മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുളളിൽ നടന്ന പ്രതിഷേധം; പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധം നടത്തിയ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുജിത് നാരായണൻ, ഫര്‍സീന്‍ മജീദ്, നവീന്‍ കുമാർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. കേസിൽ പിടിയിലായ മൂന്നുപേരും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച ഇൻഡിഗോ വിമാനത്താവളത്തിന് ഉള്ളിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

ഇതിന് പിന്നാലെ അറസ്റ്റിലായ ഫർസീൻ മജീദിനും, നവീൻ കുമാറിനും കോടതി ജാമ്യം നൽകി. എന്നാൽ, മൂന്നാം പ്രതിയായ സുജിത് നാരായണന് മുൻകൂർ ജാമ്യവും കോടതി അനുവദിച്ചു.
വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് വട്ടം മുദ്രാവാക്യം വിളിച്ചിരുന്നു. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രം ആണ്. അതിന് വധശ്രമത്തിന് കേസെടുക്കാൻ സാധിക്കില്ലെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. വിമാനത്താവളത്തിന് ഉളളിൽ സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വളരെ വ്യക്തമാണെന്നും കേസ് പരിഗണിക്കവെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.
അതേസമയം, ഈ ദൃശ്യങ്ങൾ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. ഇതോടെ വിമാനത്തിന് അകത്തെ ദൃശ്യം റെക്കോർഡ് ചെയ്യാൻ സംവിധാനം ഉണ്ടോ എന്നും സി സി ടി വി ലഭിച്ചാൽ പരിശോധിക്കാം എന്നും കോടതി അറിയിച്ചു. എന്നാൽ ചെറു വിമാനം ആയതിനാൽ സി സി ടി വി യില്ല എന്ന് ഡി ജി പി കോടതിയെ അറിയിച്ചു. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ച് കൊണ്ടാണ് പ്രതികൾ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷി മൊഴികളും ഡിജിറ്റൽ രേഖകളുമുണ്ടെന്ന് ഡി ജി പി വാദിച്ചു.
സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരന് പരിക്കേറ്റിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ മൂന്ന് പ്രതികളും നേരെത്തെ പദ്ധതി ഇട്ടിരുന്നു. ഇക്കാര്യം വളരെ വ്യക്തമാണ്. വിമാനം ഇറങ്ങുന്നതിനു മുൻപ് മൂന്ന് പേരും പൊലീസിന്റെ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും ഡി ജി പി പറഞ്ഞു. ഈ മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേരും നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു. ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഡി ജി പി വാദിച്ചു.
അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
അതേസമയം, വിമാനത്താവളത്തിന് ഉളളിൽ യുത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് മുദ്രാവാക്യം വിളിച്ച് വരികയായിരുന്നു. ഈ പ്രതിഷേധക്കാരെ എല്‍ ഡി എഫ് കണ്‍വീനറായ ഇ പി ജയരാജനാണ് തടഞ്ഞത്. വിമാനത്താവളത്തിന് ഉളളിൽ കറങ്ങി നടന്ന ഇവരെ നേരത്തെ തന്നെ പൊലീസ് നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications