കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് ഫോര്‍ ജിഷ്ണു..ആളിപ്പടര്‍ന്ന് പ്രതിഷേധം.. ഇടിമുറിക്കോളേജ് ' അടിച്ചു തകര്‍ത്തു..!!!

മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു.

Google Oneindia Malayalam News

തൃശ്ശൂര്‍: മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു. നെഹ്‌റു കോളേജിലേക്ക് എസ്എഫ്‌ഐ, കെഎസ്‌യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷഭരിതമായി. പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ കോളേജിന് മുന്നില്‍ ഏറ്റുമുട്ടി.

വിദ്യാര്‍ത്ഥികള്‍ കോളേജ് അടിച്ചു തകര്‍ത്തു. പ്രതിഷേധത്തില്‍ ക്ലാസ്സ് മുറികളും പഠനോപകരണങ്ങളും തകര്‍ന്നു. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ പാമ്പാടി നെഹ്‌റു കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.

പ്രതിഷേധാഗ്നി..

സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞെങ്കിലും അവര്‍ കോളേജ് മതില്‍ ചാടി അകത്ത് കടക്കുകയായിരുന്നു. കോളേജിന്റെ ഓഫീസ് കെട്ടിടവും ക്ലാസ്സ് മുറികളും പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു.
കോളേജിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിനും പ്രതിഷേധക്കാര്‍ തീയിട്ടു.

കോയമ്പത്തൂരും സമരം

സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളും പൊലീസ് ജീപ്പും വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു. പാമ്പാടി നെഹ്‌റു കോളേജില്‍ മാത്രമല്ല, കോയമ്പത്തൂരിലുള്ള നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇവിടെയും വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.

വിദ്യാർത്ഥി പീഡനം

കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് മാനേജ്‌മെന്റും അധ്യാപകരും മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ജിഷ്ണു പ്രണോയ് എന്ന് ബിടെക് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്ന് മാതാപിതാക്കളും സഹപാഠികളും പറയുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ടെന്നതും സംശയം വര്‍ധിപ്പിക്കുന്നതാണ്.

ജസ്റ്റിസ് ഫോർ ജിഷ്ണു

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സോ്ഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജസ്റ്റ്‌സ് ഫോര്‍ ജിഷ്ണു ക്യാമ്പെയ്ന്‍ വന്‍തോതില്‍ ആളിപ്പടരുകയാണ്. ജിഷ്ണുവിന്റെ മരണശേഷം കോളേജിന്റെ വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ വെളിപ്പെടുത്തലുകളുമായി പൂര്‍വ്വവിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് മുന്നോട്ട് വരുന്നത്.

റിപ്പോർട്ട് തേടി

ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് നെഹ്‌റു കോളേജ് അധികൃതരോട് സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷയ്ക്കിടയിലെ കോപ്പിയടി സംബന്ധിച്ച് കോളേജ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.

പ്രതികാര നടപടി

പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് കോളേജ് അധികൃതര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ആരോപണമുണ്ട്. സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കയറ്റിയില്ല എന്നും പരാതികള്‍ ഉയരുന്നുണ്ട്.

English summary
Student protest against the suicide of Jishnu Pranoy has gone violent. Students attackd the college and destroyed the college properties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X