മദ്യ വില്‍പ്പനശാല പൂട്ടിക്കാനെത്തിയ ഹൈബി ഈഡന് നേരെ ജീവനക്കാര്‍ 'മൂത്രമൊഴിച്ചു'...
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൈറ്റിലയിലെ മദ്യവില്‍പ്പന ശാല പൊന്നുരുന്നിയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചത്.
കൊച്ചി: പൊന്നുരുന്നിയില്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത ഹൈബി ഈഡനും അനുനായികള്ക്കുമെതിരെ ജീവനക്കാര്‍ മൂത്രാഭിഷേകം നടത്തിയെന്ന് ആരോപണം. മാര്‍ച്ച് 23 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനവാസ കേന്ദ്രത്തിലേക്ക് മദ്യശാല സ്ഥാപിക്കുന്നതിനെതിരെയായിരുന്നു സമരം.
ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൈറ്റിലയിലെ മദ്യവില്‍പ്പന ശാല പൊന്നുരുന്നിയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചത്. എന്നാല്‍ പൊന്നുരുന്നിയിലെ ജനവാസ മേഖലയില്‍ മദ്യവില്‍പ്പനശാല സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികളും പ്രഖ്യാപിച്ചു. മദ്യവില്‍പ്പന ശാലയ്ക്കെതിരെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് സമരത്തിനിറങ്ങിയത്.

കണ്‍സ്യൂമര്‍ഫെഡ് നീക്കം...
ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കണ്‍സ്യൂമര്‍ഫെഡ് വൈറ്റിലയിലെ മദ്യവില്‍പ്പനശാല പൊന്നുരുന്നിയിലേക്ക് മാറ്റിയത്. എന്നാല്‍ പൊന്നുരുന്നിയില്‍ മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

ഹൈബി ഈഡനും സമരത്തില്‍...
പൊന്നുരുന്നിയില്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പുതിയ കെട്ടിടത്തിലേക്ക് സ്റ്റോക്ക് എത്തിക്കുന്ന ജീവനക്കാരെ സമരക്കാര്‍ കഴിഞ്ഞ ദിവസം തടയുകയും ചെയ്തു. നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി ഹൈബി ഈഡന് എംഎല്‍എ വ്യാഴാഴ്ചയാണ് സമരപ്പന്തലിലെത്തിയത്.

ഷട്ടറിടാന്‍ ശ്രമിച്ചു...
മദ്യവില്പ്പനശാലക്കെതിരെയുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുളള ഉപരോധസമരം വ്യാഴാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. ഇതിനിടെ സമരക്കാര്‍ മദ്യവില്‍പ്പനശാല കെട്ടിടത്തിന്റെ ഷട്ടറിടാന്‍ തുടങ്ങിയതോടെ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചു.

ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന്...
സമരക്കാരും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് മൂത്രാഭിഷേകം ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ ബക്കറ്റില്‍ കരുതിയിരുന്ന മൂത്രം തങ്ങള്‍ക്ക് നേരെ തളിക്കുകയായിരുന്നുവെന്നാണ് എംഎല്‍എയും സമരക്കാരും ആരോപിക്കുന്നത്. മൂത്രം തളിച്ച കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന് ആവശ്യപ്പെട്ടു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications