കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസിസത്തിനെതിരെ പ്രതിരോധം തീർത്ത് സാംസ്‌കാരിക പാഠശാല

  • By Desk
Google Oneindia Malayalam News

വടകര: ഫാസിസ്റ്റ് ഭീഷണിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് വടകര മേഖലാ കമ്മറ്റി സംഘടിപ്പിച്ച സാംസ്‌കാരിക പാഠശാല ശ്രദ്ധേയമായി."ചോദ്യം ചെയ്യാൻ ഭയക്കാതിരിക്കുവിൻ" എന്ന സന്ദേശമുയർത്തി നടത്തിയ പാഠശാലയിൽ വടകരയിലെയും,പരിസര പ്രദേശങ്ങളിലേയും കലാകാരന്മാരും,സാംസ്‌കാരിക പ്രവർത്തകരും അണി ചേർന്നു.

 ചെക്യാട് വീട്ടില്‍ കയറി മിന്നലാക്രമണം; യുവാവിനു വെട്ടേറ്റു ചെക്യാട് വീട്ടില്‍ കയറി മിന്നലാക്രമണം; യുവാവിനു വെട്ടേറ്റു

ഫാസിസത്തിന്റെ ഇരുണ്ട കാലത്തിൽ നിന്നും ജനാധിപത്യത്തിന്റെ പുതു വെളിച്ചത്തിലേക്ക് നാടിനേയും നാട്ടുകാരേയും ഉണർത്താൻ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ജനോത്സവത്തിന്റെ ഭാഗമായിട്ടാണ് പാഠശാല സംഘടിപ്പിച്ചത്. പ്രമുഖ ചിത്രകാരന്മാരായ ആർട്ടിസ്റ്റ് രാംദാസ്, കെ സ്മിതേഷ്, രുപം രാജേഷ്,രഘുനാഥ് പുതുപ്പണം എന്നിവർ ഫാസിസ്റ്റ് ഭീഷണി തുറന്ന് കാണിക്കുന്ന ചിത്രങ്ങൾ വരച്ച് പാഠശാലയിൽ പങ്കാളികളായപ്പോൾ

fasisam

പ്രേംകുമാർ വടകര,മണലിൽ മോഹനൻ എന്നിവരടക്കമുള്ളവർ നാടൻ പാട്ടുകളിലൂടെയും,സംഘഗാനത്തിലൂടെയും,മുദ്ര ഗീതങ്ങൾ,കവിത എന്നിവയിലൂടേയും ഫാസിസത്തെ തുറന്നു കാട്ടി. നഗരസഭാ കൗൺസിലർ പി ഗിരീശൻ,കെ സി പവിത്രൻ,വി കെ ബാലൻ,എടയത്ത് ശ്രീധരൻ,പി രജനി, കെ സജീവൻ,കെ വി വത്സൻ,വി കെ പ്രതാപ് എന്നിവർ പ്രസംഗിച്ചു.

English summary
protest against fasism in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X