Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സുമാര്‍ക്ക് ലൈംഗിക പീഡനം?ദുരൂഹ മരണങ്ങള്‍,പാലക്കാട് പാലന ആശുപത്രിക്കെതിരെ പ്രതിഷേധം

വടക്കഞ്ചേരി സ്വദേശിനിയായ നഴ്‌സാണ് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പാലക്കാട്: യാക്കര പാലന ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് പാലന ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്നത്. ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ താമസിക്കുന്ന ജീവനക്കാരികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നുണ്ടെന്നായിരുന്നു ആരോപണം.

വടക്കഞ്ചേരി സ്വദേശിനിയായ നഴ്‌സാണ് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരായിരുന്ന മൂന്ന് പേര്‍ ഇതിന് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നതായും, എന്നാല്‍ രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ആരോപണമുണ്ട്. ഇവരുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടന്നതായും ആരോപണമുയര്‍ന്നിരുന്നു.

ബിജെപിയുടെ പ്രതിഷേധം...

ബിജെപിയുടെ പ്രതിഷേധം...

നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് പാലന ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്നത്. തുടര്‍ന്ന് സംഭവത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ആശുപത്രി മാനേജ്‌മെന്റിലെ ജോയിന്റ് ഡയറക്ടറായ വൈദികനാണ് ജീവനക്കാരികളെ പീഡിപ്പിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ബിജെപി മാര്‍ച്ച് ആശുപത്രിക്ക് മുന്‍വശത്ത് പോലീസ് തടഞ്ഞു.

കേസ് ഒതുക്കാന്‍ ശ്രമമെന്ന്...

കേസ് ഒതുക്കാന്‍ ശ്രമമെന്ന്...

പീഡനം സഹിക്കവയ്യാതെ ആശുപത്രി ജീവനക്കാരായ മൂന്നുപേര്‍ നേരത്തെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. പാലക്കാട് കോട്ടായി, അട്ടപ്പളം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നതായും പറയുന്നു. ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ രക്ഷിതാക്കള്‍ പരാതിപ്പെടാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പീഡനം ഹോസ്റ്റലില്‍...

പീഡനം ഹോസ്റ്റലില്‍...

ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ വെച്ചാണ് പീഡനം നടക്കുന്നത്. നഴ്‌സുമാരെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് ആരോപണം. ആശുപത്രിയിലെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് പീഡിപ്പിക്കുന്നതെന്നും, ഇതിലൊരാള്‍ ആശുപത്രി നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്നയാളുമാണ്.

നഗ്നചിത്രങ്ങളെടുത്തു...

നഗ്നചിത്രങ്ങളെടുത്തു...

നഴ്‌സുമാരുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്. ഈ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് നഴ്‌സുമാരെ പീഡിപ്പിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന 22 നഴ്‌സുമാര്‍ പീഡനത്തിനിരയായെന്നും, ഇവര്‍ നഴ്‌സിംഗ് കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

വടക്കഞ്ചേരി സ്വദേശിനി...

വടക്കഞ്ചേരി സ്വദേശിനി...

വടക്കഞ്ചേരി സ്വദേശിനിയായ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിക്കെതിരെ ആരോപണങ്ങയുര്‍ന്നിരിക്കുന്നത്. യുവതിയക്ക് ആത്മഹത്യ ചെയ്യേണ്ട മറ്റൊരു സാഹചര്യവുമില്ലെന്ന് രക്ഷിതാക്കളും പറഞ്ഞിരുന്നു.

വേറെ ജോലി ലഭിക്കില്ല...

വേറെ ജോലി ലഭിക്കില്ല...

നഴ്‌സുമാരുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. നഗ്നചിത്രങ്ങള്‍ കാണിച്ച് വിവാഹം മുടക്കുമെന്നും, മറ്റൊരു സ്ഥലത്ത് ജോലി ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ഗൗരവമേറിയ ആരോപണം...

ഗൗരവമേറിയ ആരോപണം...

പാലന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ പോലീസ് ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+