കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരിരംഗന്‍: കൊട്ടിയൂരില്‍ അക്രമം, തീവപ്പ്

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതിനെതിരെ കേരളത്തില്‍ പ്രതിഷേധം വ്യാപകം. കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെയാണ് റിപ്പോര്‍ട്ട് നടപ്പിലാക്കിയതെന്നാണ് ആരോപണം.

കണ്ണൂരിലെ കൊട്ടിയൂരിനടുത്ത് ചുങ്കക്കുന്നില്‍ വന്‍ സംഘര്‍ഷം തന്നെ ഉണ്ടായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി സര്‍വ്വേക്കെത്തിയ കേന്ദ്രം വനം -പരിസ്ഥിതി മന്ത്രാലയത്തിലെ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു . ഇവര്‍ വന്ന വാഹനം തകര്‍ത്ത് തോട്ടിലേക്ക് തള്ളിയിട്ടു. കൊട്ടിയൂര്‍ പഞ്ചായത്തിലെ ചുങ്കക്കുന്ന് മുതല്‍ പൊട്ടംതോടുവരെയുള്ള മൂന്ന് കിലോമീറ്റര്‍ പ്രദേശം നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമാക്കി. മരങ്ങള്‍ മുറിച്ചിട്ടും തീയിട്ടും റോഡ് തടഞ്ഞു.

Kottiyoor Map

ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ എത്തിയ പോലീസുകാരേയും നാട്ടുകാര്‍ തടഞ്ഞു. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതോടെ നാട്ടുകാര്‍ പലഭാഗങ്ങില്‍ നിന്നായി ഒഴുകി എത്തുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായി. പോലീസിന്റേയും വനം വകുപ്പിന്റേയും അടക്കം ഒമ്പത് വാഹനങ്ങള്‍ക്ക് നാട്ടുകാര്‍ തകര്‍ത്തു.

കോഴിക്കോട് ജില്ലയിലും വ്യാപകമായ പ്രതിഷേധം ഉണ്ടായി. കോടഞ്ചേരിയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രകടത്തില്‍ അണിനിരന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിക്കൊള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം കത്തിച്ചുകൊണ്ടായിരുന്നു സമര പ്രഖ്യാപനം. തിരുവമ്പാടിയിലും പരിസര പ്രദേശങ്ങളിലും ഹര്‍ത്താലിന്‌റെ പ്രതീതിയായിരുന്നു. കടകള്‍ നിര്ബന്ധപൂര്‍വ്വം അടപ്പിച്ചു. റോടുകള്‍ തടസ്സപ്പെടുത്തി.

English summary
Protester made central forest and environment department employees and set ablaze police vehicles at Kottiyoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X