കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌ന തിരോധാന കേസ്; ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം

Google Oneindia Malayalam News

കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ കേസില്‍ സജീവമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിക്കെതിരെ പ്രതിഷേധം. കേസുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തെ പരിഗണിച്ച ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ ഒരാള്‍ കരി ഓയില്‍ ഒഴിച്ചു. കോട്ടയം എരുമേലി സ്വദേശി ആര്‍ രഘുനാഥന്‍ നായരാണ് പ്രതിഷേധിച്ചത്. ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

p

കൈയ്യില്‍ പ്ലക്കാര്‍ഡുമായി എത്തി പ്രതിഷേധിച്ച രഘുനാഥന്‍ നായര്‍ക്കൊപ്പം മറ്റു ചിലരുമുണ്ടായിരുന്നു എന്നാണ് വിവരം. ഇയാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തില്‍ നിന്ന് 50 മീറ്റര്‍ അകലെ വച്ചായിരുന്നു കരി ഓയില്‍ ഒഴിച്ചത്. കോടതിയിലെ സുരക്ഷാ ജീവനക്കാര്‍ രഘുനാഥ നായരെ പിടികൂടി പോലീസിന് കൈമാറി. ഹൈക്കോടതി രജിസ്ട്രാര്‍ കാര്‍ പരിശോധിച്ചു.

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യംമുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം

ജസ്‌ന കേസില്‍ നടപടികള്‍ നീളുന്നതിലും കാര്യമായ അന്വേഷണം നടക്കാത്തതിലും പ്രതിഷധിച്ചാണ് കരി ഓയില്‍ ഒഴിച്ചത്. ജസ്‌നയുടേത് കൊലപാതകം ആണെന്നും താന്‍ നല്‍കിയ പരാതികള്‍ പോലീസ് അവഗണിച്ചുവെന്നും ഇയാള്‍ പറയുന്നു. ജസ്‌ന കേസില്‍ കഴിഞ്ഞ മാസം ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. കൊച്ചി കേന്ദ്രമായുള്ള ഒരു സംഘടനയാണ് സമര്‍പ്പിച്ചത്. തിരുത്ത് ആവശ്യമുള്ളതിനാല്‍ പിന്‍വലിക്കുകയും ചെയ്തു. അന്ന് ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് ഷേര്‍സി ആയിരുന്നു.

പത്തനംതിട്ട മുക്കൂട്ടുത്തറ സ്വദേശിയായ ജസ്‌നയെ 2018 മാര്‍ച്ചിലാണ് കാണാതായത്. വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്‌ന എരുമേലി വരെ എത്തിയതിന് തെളിവുണ്ട്. പിന്നീട് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അശ്ലീല-വര്‍ഗീയ കഥകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചുവെന്നും പുറത്തുപറയാന്‍ സാധിക്കാത്ത വിവരങ്ങളുണ്ടെന്നുമാണ് നേരത്തെ കേസ് അന്വേഷിച്ച പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞത്. അന്വേഷണം ആവശ്യപ്പെട്ട് അടുത്തിടെ പിതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

Recommended Video

cmsvideo
George Joseph IPS on Jesna Case | Oneindia Malayalam

English summary
Protest against Kerala High Court Justice in Jesna Missing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X