കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടിയിൽ പ്രതിഷേധം; രാഷ്ട്രീയക്കാരില്ല, ആദിവാസികളും ആക്റ്റിവിസ്റ്റുകളും മാത്രം....

Google Oneindia Malayalam News

അട്ടപ്പാടി: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു കഴിഞ്ഞ ദിവസം മധു എന്ന 27 വയസ്സുകാരനായ യുവാവിനെ മോഷ കുറ്റം ആരോപിച്ച് ഒരുപറ്റം ആളുകൾ തല്ലികൊന്നത്. മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആദിവാസി സംഘടനകളുടെയും ആക്റ്റിവിസ്റ്റുകളുടെയും നേതൃതവത്തിൽ‌ പ്രതിഷേധം നടന്നു.

കഴിഞ്ഞ ദിവസം വാട്സ് ആപ്പ് വഴി പ്രചരിച്ച സന്ദേശത്തിന്റെ ഭാഗമായി എത്തിയ ആളുകളാണ് പ്രതിഷേധം നടത്തുന്നത്. ആദിവാസി ജനങ്ങൾ ഒന്നടങ്കം പ്രതിഷേധത്തിൽ പങ്കെടുത്തു. എന്നാൽ രാഷ്ട്രീയ നേതാക്കളോ പാർട്ടികളോ ആദിവാസികളുടെ പ്രതിഷേധത്തിന്റെ ഭഗമായില്ല. ഭൂത വഴിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അഗളി പോലീസ് സ്റ്റേഷനു മുന്നിലൂടെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി. പ്രതിഷേധക്കാർ സാമൂഹയ് ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

എല്ലാവരെയും അറസ്റ്റ് ചെയ്യണം

എല്ലാവരെയും അറസ്റ്റ് ചെയ്യണം

മധുവിന്റെ കൊലപാതകത്തിൽ ഭാഗമായ മുഴുവൻ ആളുകളെയും കണ്ടെത്തുകയും തക്ക ശിക്ഷ നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്ത് തെറ്റിന്റെ പേരിലായാലും പോലീസും കോടതിയും ഇവിടെയുള്ളപ്പോൾ നിയമ കയ്യിലെടുക്കാൻ‌ വേറെ ആർക്കും അവകാശമില്ല. ഈ ക്രൂരതയിൽ ഭഗമായ എല്ലാവരെയും എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ പറയുന്നു.

കുറുംമ്പ വിഭാഗത്തിൽപെട്ട യുവാവ്

കുറുംമ്പ വിഭാഗത്തിൽപെട്ട യുവാവ്

കുറുമ്പ വിഭാഗത്തിൽപെട്ട മാനസിക നില തെറ്റിയ വ്യക്തിയാണ് മധു. കാട്ടിലാണ് മിക്കപ്പോഴും താമസിക്കുക, വിശക്കുമ്പോൾ കാടിന് പുറത്ത് വന്ന് അടുത്തുള്ള കടകളിൽ വന്ന് അവന് വേണ്ടത് എന്തെങ്കിലും എടുത്ത് കഴിക്കും. അതിനെ മോഷണം എന്ന് പറയാൻ പറ്റില്ല. എന്തിന്റെ പേരിലായാലും ആരുടെയുപം ജീവനെടുക്കാൻ ആർക്കും അവകാശമില്ലെന്ന് സമരത്തിൽ പങ്കെടുക്കുന്ന ഫാദർ ലെനിൻ പറയുന്നു.

രണ്ട് പേരെ അറസ്റ്റ് ചെ്യതു

രണ്ട് പേരെ അറസ്റ്റ് ചെ്യതു

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. നേത്തെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന വാർത്ത പുറത്ത് വന്നിരുന്നു. മുക്കാലിയിലെ കടയുടമ കെ.ഹുസൈന്‍, മര്‍ദനസംഘത്തിലുണ്ടായിരുന്ന പി.പി.കരിം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്

ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്

മധുവിനെ കൂട്ടമായി മര്‍ദിച്ചവരില്‍ 15പേരുണ്ടെന്നാണ് സൂചന. തൃശൂർ ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നുവരുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ച് എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും ഡിജിപി പറഞ്ഞു.

ആദ്യം അറസ്റ്റ് എന്നിട്ട് മതി പോസ്റ്റ് മോർട്ടം

ആദ്യം അറസ്റ്റ് എന്നിട്ട് മതി പോസ്റ്റ് മോർട്ടം

കോട്ടത്തറ ട്രൈബൽ സ്പെഷൽറ്റി ആശുപത്രിയിലുള്ള മധുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പ്രതികളെ പിടികൂടിയതിനുശേഷം ജഡം പോസ്റ്റുമോർട്ടിനു കൊണ്ടുപോയാൽ മതിയെന്ന നിലപാടിലാണ് ബന്ധുക്കളും വിവിധ സംഘടനകളും. അല്ലാതെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ആദിവാസി പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

നടപടിയെടുക്കും

നടപടിയെടുക്കും

അതേസമയം പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആര്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. ഇതിനായി സംസ്ഥാന പോലീസ് മേധാവിക്ക് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരിഷ്‌കൃതസമൂഹത്തിന് ഒട്ടും യോജിച്ചതല്ല

പരിഷ്‌കൃതസമൂഹത്തിന് ഒട്ടും യോജിച്ചതല്ല

മനുഷ്യര്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങള്‍ പരിഷ്‌കൃതസമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും, കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങളെ കളങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!

English summary
Protest against Madhu's murder in Attappadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X