കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡും തോടും കയ്യേറി സ്വകാര്യ വ്യക്തി; പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്: സ്വകാര്യ വ്യക്തി പഞ്ചായത്ത് റോഡും തോടും കൈയേറിയതില്‍ പ്രതിക്ഷേധിച്ചു നാട്ടുകാര്‍ രംഗത്ത്. രാജകുമാരി നോര്‍ത്ത് നെരിപ്പാലം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവെയാണ് കൈയേറ്റം ജനങ്ങളുടെ ശ്രെദ്ധയില്‍പ്പെട്ടത് കൈയേറ്റക്കാരനെതിരെ ഉടനെ നടപടിയെടുക്കണമെന്നും കൈയേറ്റങ്ങള്‍ പൊളിച്ചു മാറ്റണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു ഉടുമ്പന്‍ചോല എംഎല്‍യും വൈദ്യുതി വകുപ്പ് മന്ത്രിയുമായ എം.എം.മണിയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപാ മുതല്‍ മുടക്കില്‍ റോഡിന് വീതി കൂട്ടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരവെയാണ് സ്വകാര്യ വ്യക്തി റോഡ് കൈയേറിയതായി ശ്രദ്ധയില്‍പ്പെടുന്നത്.

road

റോഡിന് വീതി കൂട്ടുവാന്‍ സാധിക്കാത്തവിധം ഒരോ വര്‍ഷവും റോഡിലേക്ക് ചെമ്പരത്തി വേലി ഇറക്കി കുത്തിയിരിക്കുകയാണ്, വീടിന് മുന്‍പിലായി റോഡിലേക്ക് ഇറക്കി കോണ്‍ഗ്രിറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയ രീതിയിലാണ്, കൂടാതെ പഞ്ചായത്ത് തോടും കൈയേറി ഇതിനാല്‍ രണ്ടു വര്‍ഷക്കാലമായി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കാതെ വലയുകയാണ് കരാറുകാരന്‍. റോഡിന്റെ വശങ്ങള്‍ സംരക്ഷണ ഭിത്തി കെട്ടി തിരിച്ചെുത്ത ഭാഗങ്ങളുമുണ്ട്.അഞ്ചു വര്‍ഷം കൊണ്ട് ഒരു കിലോമിറ്ററോളം നീളത്തില്‍ മൂന്ന് അടിയോളം വീതിയില്‍ റോഡ് കൈയ്യേറിയന്നെ് പ്രദേശവാസിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ രാധാമണി പുഷ്പജന്‍ പറഞ്ഞു.

ഇതിനെതിരെ ശക്തമായ പ്രതിക്ഷേധവുമായി ജനങ്ങളും ജനപ്രധിനിധികളും രംഗത്ത് എത്തിയിരിക്കുകയാണ് എട്ടു മീറ്റര്‍ ഉണ്ടായിരുന്ന റോഡ് കൈയേറി പകുതി വീതിയായും കൈയേറ്റങ്ങള്‍ കാരണം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന്് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു റോഡ് ഗതാഗത യോഗ്യമാക്കി തരണമെന്ന് പ്രദേശവാസികള്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്് .

English summary
protest against man who took public property
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X