കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി എസി മൊയ്തീന്‍റെ വേദിയില്‍ നാമജപവുമായി സ്ത്രീകളെത്തി!കൂകി ഇറക്കിവിട്ട് സദസ്സിലുള്ള സ്ത്രീകള്‍

  • By Aami Madhu
Google Oneindia Malayalam News

മന്ത്രി എസി മൊയ്തീതിനെതിരെ നാമജപ പ്രതിഷേധവുമായി എത്തിയ സ്ത്രീകളെ ആട്ടിപ്പായിച്ച് വേദിയിലിരിക്കുന്ന സ്ത്രീകള്‍. ഇന്ന് തിരുവനന്തപുരം കാട്ടാക്കട വീരണകാവില്‍ വെച്ചാണ് സംഭവം. മന്ത്രി എസി മൊയ്തീന്‍ വേദിയില്‍ എത്തിയതോടെ ഒരു സംഘം സ്ത്രീകള്‍ വേദിയിലേക്ക് നാമജപവുമായി എത്തുകയായിരുന്നു. ഇവര്‍ സ്വാമി ശരണം വിളിച്ച് വേദിയില്‍ കയറി നിന്നു.

moiddd-1543987228.jpg

ഇതോടെ അവരെ ആരോ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതാകാമെന്ന് മന്ത്രി പറയുന്നുണ്ട്. എന്നാല്‍ പ്രതിഷേധകര്‍ സ്വാമി ശരണം വിളിച്ചുകൊണ്ടേയിരുന്നു. സദസ്സിലിരിക്കുന്ന സ്ത്രീകളോടും ഇവര്‍ നാമം വിളിക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

എന്നാല്‍ സദസ്സിലിരിക്കുന്ന സ്ത്രീകള്‍ പ്രതിഷേധകരെ കൂകി വിളിച്ചു. ഇതോടെ നില്‍ക്കക്കള്ളിയില്ലാതെ പ്രതിഷേധകര്‍ മടങ്ങിപോയി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും പ്രതിഷേധകര്‍ നാമജപവുമായി എത്തിയിരുന്നു. എന്നാല്‍ മണ്ഡലകാലമല്ല ശരണം വിളിയൊക്കെ കേള്‍ക്കും എന്ന് പരിഹസിച്ച് മുഖ്യമന്ത്രി തന്‍റെ പ്രസംഗം തുടരുകയായിരുന്നു.

English summary
protest against minister ac moideen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X