Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ഹൗസിന് മുന്നില്‍ ഇബ്രാഹിംകുഞ്ഞിനെ തടഞ്ഞു

കോഴിക്കോട്: മുസ്ലീം ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ലീഗ് ഹൗസിന് മുന്നില്‍ വച്ച് തടഞഞു. ദേശീയ പാത വികസനത്തിന്റെ ഫലമായി കിടപ്പാടം നഷ്ടപ്പെട്ടവരാണ് മന്ത്രിയെ തടഞ്ഞത്.

ദേശീത പാത വികസനത്തിനെതിരെ മലപ്പുറം , കോഴിക്കോട് ജില്ലകളില്‍ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. 45 മീറ്റര്‍ വീതിയില്‍ പാത നവീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ഭൂമി ഏറ്റെടുത്തപ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരാണ് പ്രതിഷേധവുമായെത്തി മന്ത്രിയെ തടഞ്ഞത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെയുള്ള സംഘമായിരുന്നു ലീഗ് ഹൗസിന് മുന്നില്‍ എത്തിയത്.

Ibrahim Kunju

ഇതിനിടെ പ്രതിഷേധക്കാരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായി. ലീഗിന്റെ പ്രധാന നേതാക്കളെയെല്ലാം കണ്ട് സര്‍വ്വേ നടപടികള്‍ നിര്‍ത്തിവക്കാന്‍ നടപടിയെടുക്കണം എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വാക്കുതന്നാല്‍ മാത്രം പോര നടപടിയാണ് ആവശ്യം എന്ന് പറഞ്ഞാണ് ഇവര്‍ മന്ത്രിയെ തടഞ്ഞത്.

ഇതോടെ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പുറത്തിറങ്ങിവന്ന് പ്രതിഷേധക്കാരോട് സംസാരിച്ചു. സമരം ചാനലുകാരെ കാണിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+