എംഎം മണി ബാര്‍ബര്‍മാരെ അധിക്ഷേപിച്ചെന്ന് ആരോപണം

വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജോയിസ് ജോര്‍ജ്ജ് എംപിയും പങ്കെടുത്ത ചടങ്ങില്‍ സംഘര്‍ഷം ഉണ്ടായതിന്‍രെ പേരില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നാരോപിച്ച് നടത്തിയ സ്റ്റേഷന്‍ മാര്‍ച്ചിലാണ് മണി വിവാദ പരാര്‍ശം നടത്തിയത്.
ഇതിനെതിരെ കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. തൊഴിലിനെ പരിഹസിച്ചതിനാല്‍ സിപിഎമ്മിന് പിരിവ് നല്‍കേണ്ടെന്ന തീരുമാനത്തിലാണിവര്‍. എംഎം മണി പരാമര്‍ശം പിന്‍വലിച്ച് ഖദപ്രകടനം നടത്തണമെന്ന ആവശ്യം ശക്തമാണ്. താലൂക്ക് തലത്തില്‍ പ്രതിഷേധം സംഘടിപ്പിയ്ക്കാനും ഇവര്‍ ആലോചിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications