കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പോസ്റ്ററിൽ ചവിട്ടിയാലും 'തീവ്രവാദി'.. വർഗീയതയും കൊണ്ട് കെ സുരേന്ദ്രൻ.. പരാതിയുമായി ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
മോദി പ്രതിഷേധത്തെ വര്‍ഗീയമായി ചിത്രീകരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ദിനംപ്രതി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസും ഇടത് സംഘടനകളും 10ാം തിയ്യതി ബന്ദും ഹര്‍ത്താലും സംഘടിപ്പിച്ചത്. രാജ്യവ്യാപകമായി മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

ഹര്‍ത്താലിനിടെ പ്രതിഷേധങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററില്‍ ചവിട്ടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇയാള്‍ക്കെതിരെ വാളെടുത്ത് ബിജെപി രംഗത്ത് വന്നിരിക്കുകയാണ്.

പോസ്റ്ററിൽ ചവിട്ടി പ്രതിഷേധം

പോസ്റ്ററിൽ ചവിട്ടി പ്രതിഷേധം

തിങ്കളാഴ്ച നടന്ന ഹര്‍ത്താലിനിടെയാണ് അഫ്‌സല്‍ പാറേക്കാടന്‍ എന്നയാള്‍ നരേന്ദ്ര മോദിയുടെ പോസ്റ്ററില്‍ ചവിട്ടിയത്. ഈ ചിത്രമാകട്ടെ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയും ചെയ്തു. എവൈഎഫ്‌ഐ ജില്ലാ നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും കൂടിയാണ് അഫ്‌സല്‍ പാറേക്കാടന്‍. ചിത്രം വൈറലായതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇളകി.

പ്രധാനമന്ത്രിയെ അവഹേളിച്ചു

പ്രധാനമന്ത്രിയെ അവഹേളിച്ചു

പ്രധാനമന്ത്രിയെ അവഹേളിച്ചു എന്നായി ബിജെപി. അഫ്‌സലിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് ബിജെപി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പരാതിയുമായി ബിജെപി

പരാതിയുമായി ബിജെപി

ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ വിവരം ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗമായ അഫ്‌സലിനെ അയോഗ്യനാക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു.

വർഗീയതയുമായി കെ സുരേന്ദ്രൻ

വർഗീയതയുമായി കെ സുരേന്ദ്രൻ

ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിഷേധിച്ചയാള്‍ക്ക് മുസ്ലീം പേരാണ് എന്നുള്ളത് കൊണ്ട് മോദിക്കെതിരെയുള്ള പ്രതിഷേധത്തേയും വര്‍ഗീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അത്തരത്തിലുള്ളതാണ്.

തീവ്രവാദശക്തികൾ

തീവ്രവാദശക്തികൾ

ഇത് വെറും മനോരോഗമല്ല. ഡി. വൈ. എഫ്. ഐ യിൽ മാത്രമേ ഇത്തരം തീവ്രവാദശക്തികൾ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നത്. കനയ്യകുമാറും കമ്പനിയുമൊക്കെ അങ്ങ് വടക്കേ ഉള്ളുവെന്നാ വിചാരിച്ചത്. കേരളത്തിലെ സി. പി. ഐ യിലും അത്തരക്കാർ ഉണ്ടെന്ന് ഇതോടെ ബോധ്യമായി. ഉള്ളിലുള്ള മ്ളേഛ വർഗീയ ചിന്ത പുറത്തുവന്നതാണ്. കരുതിയിരിക്കണം ഇത്തരം മതേതര മാരീചൻമാരെ എന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്.

കണക്കിന് പൊങ്കാല

കണക്കിന് പൊങ്കാല

പതിവ് പോലെ കെ സുരേന്ദ്രന് കണക്കിന് പൊങ്കാല തന്നെയാണ് കിട്ടുന്നത്. 2012ൽ പെട്രോൾ വില വർധനവിന് എതിരെ ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിച്ച ബന്ദിൽ അന്നത്തെ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിന്റെ കോലം കത്തിച്ചിരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയ സുരേന്ദ്രനെ ഓർമ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് പോസ്റ്ററിൽ ചവിട്ടുന്നത് കാര്യമാക്കേണ്ട എന്നാണ് ചിലരുടെ പരിഹാസം.

മൻമോഹനോട് ചെയ്തത്

മൻമോഹനോട് ചെയ്തത്

കമന്റുകൾ ഇങ്ങനെ: '' താനൊക്കെ ഏതു ലോകത്താണ് സുരേട്ടാ. ജനാധിപത്യത്തിൽ നടക്കുന്ന സമരങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതിനെ തന്നെ ആണ് ഞങ്ങൾ ഫാസിസം എന്ന് പറയുന്നത്. ഹിറ്റ്ലർ മുസോളിനി തുടങ്ങിയ ഏകാധിപതികൾ എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു മിഷ്ടർ സുരു. എന്നിരുന്നാലും സുരേട്ടന്റെ അറിവിലേക്ക്, പണ്ട് മൻമോഹൻ സിങിനോട് നിങ്ങളും കൊറേ ചെയ്തിരുന്നു . ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാ വന്നാൽ വഴിയിൽ ചവിട്ടിയ ചാണകതെ എങ്കിലും മാറാകരുതല്ലോ''

ചവിട്ടിയതല്ലേ ഉള്ളൂ

ചവിട്ടിയതല്ലേ ഉള്ളൂ

മോദി പച്ചക്ക് കത്തിച്ചോളാൻ പറഞ്ഞതാ, ഫ്ലെക്സിനു ചവിട്ടിയത് അയാടെ മര്യാദ ആയി കൂട്ടിയാ മതി എന്ന് മറ്റൊരു കമന്റ്. ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് അറിഞ്ഞാൽ തീരാവുന്ന ദീനം മാത്രമേ സംഘികൾക്കുള്ളൂ സുരേന്ദ്രാ..., മഹാരാജാവും ചക്രവർത്തിയും അവതാരവും എല്ലാം നിങ്ങൾക്ക് മാത്രമാണ്. പോ പോയി പണി നോക്ക് എന്നൊരാൾ പ്രതികരിച്ചിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുതിയ ആരോപണവുമായി നടി ശ്രീ റെഡ്ഡി.. ഇത്തവണ സച്ചിൻ തെണ്ടുക്കൽക്കറിനെതിരെപുതിയ ആരോപണവുമായി നടി ശ്രീ റെഡ്ഡി.. ഇത്തവണ സച്ചിൻ തെണ്ടുക്കൽക്കറിനെതിരെ

ഈ മനുഷ്യൻ വൃത്തികേട് ഛർദിക്കുന്നത് ഇനി സഹിക്കാൻ വയ്യ.. പിസി ജോർജിനെതിരെ പാർവ്വതിയുംഈ മനുഷ്യൻ വൃത്തികേട് ഛർദിക്കുന്നത് ഇനി സഹിക്കാൻ വയ്യ.. പിസി ജോർജിനെതിരെ പാർവ്വതിയും

English summary
BJP filed complainst against AIYF leader for protesting against Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X