നിയമസഭയില്‍ സുരേന്ദ്രനെതിരായ നടപടിയില്‍ മിണ്ടാട്ടമില്ല... രാജഗോപാലിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം
Recommended Video

തിരുവനന്തപുരം: നിയമസഭയില്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ മൗനം പാലിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പാര്‍ട്ടി വമ്പന്‍ പ്രതിഷേധങ്ങള്‍ നടത്തുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ നടപടി. രാജഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വമ്പന്‍ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുകയാണ്. കറുപ്പ് വസ്ത്രം ധരിച്ച് നിയമസഭയില്‍ പോയെങ്കില്‍ സുരേന്ദ്രനെതിരായ നടപടിയില്‍ രാജഗോപാല്‍ സര്‍ക്കാരിനോട് ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല. സുരേന്ദ്രന്റെ കാര്യം സഭയ്ക്കുള്ളില്‍ ആരും ഉന്നയിക്കാത്തത് കൊണ്ടാണ് താനും പ്രതികരിക്കാതിരുന്നത് എന്നായിരുന്നു രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ശബരിമല സംബന്ധിച്ച കാര്യം രാജഗോപാല്‍ സഭയില്‍ ഉന്നയിച്ചിരുന്നു. അപ്പോഴും സുരേന്ദ്രന്റെ അറസ്റ്റിനെ കുറിച്ച് മിണ്ടാട്ടമില്ലായിരുന്നു. നേരത്തെ പിസി ജോര്‍ജിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും കറുപ്പുടുത്ത് പോകുമെന്നും രാജഗോപാല്‍ പറഞ്ഞപ്പോള്‍, അദ്ദേഹം ഇക്കാര്യങ്ങള്‍ എല്ലാം സഭയില്‍ ഉന്നയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒന്നും സംഭവിക്കാത്തത് കൊണ്ടാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. അതേസമംയ സുരേന്ദ്രന്റെ അറസ്റ്റോടെ പാര്‍ട്ടിയില്‍ വിഭാഗീയത കടുത്തത് ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ബിജെപി പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ കാര്യത്തില്‍ അത്തരം സമരങ്ങള്‍ക്കൊന്നും പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്നില്ല. ഇത് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ തുറന്നുകാട്ടുകയാണ്.












Click it and Unblock the Notifications