കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ തടഞ്ഞു, വാഹനത്തിനു നേരെ ആക്രമണം!! കൈയേറ്റത്തില്‍ നിന്നു രക്ഷപ്പെട്ടത് കഷ്ടിച്ച്

തിരുവനന്തപുരത്തെ വിഴിഞ്ഞത്താണ് പ്രതിഷേധം ആളിക്കത്തിയത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ വിഴിഞ്ഞത്ത് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ മല്‍സ്യ തൊഴിലാളികളുടെ രോഷപ്രകടനം. ദുരിതബാധിതരെ കാണാനെത്തിയപ്പോഴാണ് രോഷാകുലരായ മല്‍സ്യ തൊഴിലാളികള്‍ മൂന്നു മിനിറ്റോളം മുഖ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തിയത്.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നു ആരോപിച്ച് മല്‍സ്യ തൊഴിലാളികളും തീരദേശത്തുള്ളവരും സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചിരുന്നു. വിഴിഞ്ഞത്ത് അടക്കം പല തീരദേശ മേഖലകളിലും സര്‍ക്കാരിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. ഇതോടെ പ്രതിഷേധക്കാരുടെ നിയന്ത്രണം വിടുകയായിരുന്നു.

പൂന്തുറ സന്ദര്‍ശനം റദ്ദാക്കി

പൂന്തുറ സന്ദര്‍ശനം റദ്ദാക്കി

വിഴിഞ്ഞത്തെ പ്രതിഷേധത്തെ തുടര്‍ന്ന് പൂന്തുറയിലെ സന്ദര്‍ശനം റദ്ദാക്കി മുഖ്യമന്ത്രി തിരിച്ചുപോവുകയായിരുന്നു. വിഴിഞ്ഞത്ത് പോലീസിന്റെ ഇടപെടലാണ് പിണറായിയെ രക്ഷിച്ചത്. ഇല്ലെങ്കില്‍ ഒരുപക്ഷെ സമരക്കാര്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യുമായിരുന്നു.
ദുരന്ത ബാധിതപ്രദേശങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ വൈകിയതും പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. ആയിരക്കണക്കിനു മല്‍സ്യ തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ വരവ് അറിഞ്ഞ് ഇവിടെയെത്തിയിരുന്നു.

ഒരുക്കിയത് കനത്ത സുരക്ഷ

ഒരുക്കിയത് കനത്ത സുരക്ഷ

മല്‍സ്യതൊഴിലാളികള്‍ നിന്നും പ്രതിഷേധമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനാല്‍ ഐജി മനോജ് അബ്രഹാമിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഇവിടെയൊരുക്കിയിരുന്നത്.
ഞായറാഴ്ച വൈകീട്ട് ആറു മണിക്കു ശേഷമാണ് പിണറായി വിഴിഞ്ഞത്ത് എത്തിയത്. അദ്ദേഹം എത്തിയതിനു പിന്നാലെ പ്രതിഷേധക്കാര്‍ അസഭ്യവര്‍ഷം ചൊരിയുകയും ഔദ്യോഗിക വാഹനത്തില്‍ അടിക്കുകയും ചെയ്തു. പോലീസ് ഇതു തടഞ്ഞതോടെ പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.

മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരും

മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരും

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വിഴിഞ്ഞത്ത് എത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്കിടയിലൂടെ കഷ്ടപ്പെട്ട് പിണറായിയും മറ്റു മന്ത്രിമാരും പഴയ പള്ളിയിലെത്തുകയായിരുന്നു. പള്ളി വികാരിയുമായി മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തു.
പിണറായി പള്ളിയിലെത്തിയപ്പോള്‍ ഉറ്റവരെ നഷ്ടമായര്‍ അലമുറയിട്ടു കരഞ്ഞു. മുഖ്യമന്ത്രിക്കു പറയാനുള്ളത് കേള്‍ക്കണമെന്നും ശാന്തരാവണമെന്നും പള്ളി വികാരി ആവശ്യപ്പെട്ടതോടെയാണ് ജനം ശാന്തരായത്.

സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു

സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു

വലിയ ദുരന്തമാണ് സംസ്ഥാനത്തിനു നേരിടേണ്ടിവന്നതെന്നും എന്നാല്‍ ദുരന്തമുണ്ടായ ഉടന്‍ തന്നെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇനിയുള്ള രക്ഷാപ്രവര്‍ത്തനത്തിനു മല്‍സ്യ തൊഴിലാളികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം മല്‍സ്യതൊഴിലാളികളോട് പറയുകയും ചെയ്തു.
പിണറായിയുടെ ഈ വാക്കുകള്‍ക്കു പിറകെ ജനങ്ങള്‍ ബഹളമുണ്ടാക്കി. പള്ളിയില്‍ നിന്നും മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിനു നേരെ നീങ്ങുമ്പോഴും ജനങ്ങള്‍ ബഹളം വച്ചു കൊണ്ടിരുന്നു.

മറ്റൊരു വാഹനത്തില്‍ കൊണ്ടുപോയി

മറ്റൊരു വാഹനത്തില്‍ കൊണ്ടുപോയി

ഔദ്യോഗിക വാഹനത്തിലേക്ക് കയറാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നു നടന്നില്ല. ഇതേ തുടര്‍ന്നു മന്ത്രി കടകംപള്ളിയുടെ വാഹനത്തിലാണ് അദ്ദേഹം തിരിച്ചുപോയത്. മറ്റു മന്ത്രിമാരും ഇതേ വാഹനത്തില്‍ തന്നെയാണ് മടങ്ങിപ്പോയത്.
മുഖ്യമന്ത്രിയടക്കമുള്ളവര്‍ സഞ്ചരിച്ച ഈ വാഹനവും ജനങ്ങള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിടിച്ചുമാറ്റി വഴിയൊരുക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയും ഇത്തരത്തില്‍ മന്ത്രിമാര്‍ക്കെതിരേ പ്രതിഷേധമുണ്ടായിരുന്നു. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെ വിഴിഞ്ഞത്ത് വച്ച് മല്‍സ്യ തൊഴിലാളികള്‍ തടഞ്ഞിരുന്നു. അപകടത്തില്‍ പെട്ട മല്‍സ്യതൊഴിലാളികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനും പ്രതിഷേധിക്കാര്‍ ഇവരെ അനുവദിച്ചില്ല.

English summary
Protest against chief minister and other ministers in Vizhinjam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X