ഉഷയ്‌ക്കെതിരേ പ്രതിഷേധം കത്തുന്നു...പേര് പോലും മാറ്റി!! കൊച്ചിയില്‍ നടന്നത്...
പി യു ചിത്രയെ ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് ഉഷയ്ക്കെതിരേ പ്രതിഷേധം
കൊച്ചി: മലയാളി താരം പി യു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു തഴയപ്പെട്ടതുമായി ബന്ധപ്പെട്ട് ഒളിംപ്യന്‍ പി ടി ഉഷയ്‌ക്കെതിരേ പ്രതിഷേധം വ്യാപിക്കുന്നു. ചിത്രയെ ലോക മീറ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ കത്ത് നല്‍കിയിരുന്നു. ഇത് തള്ളിയതോടെ ചിത്രയുടെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഇതോടെയാണ് ഉഷയ്‌ക്കെതിരേ പ്രതിഷേധം വര്‍ധിച്ചത്.

കൊച്ചിയില്‍ ഉഷയുടെ പേരിലുള്ള റോഡിന്റെ പേര് സമരക്കാര്‍ മാറ്റി. പിടി ഉഷ റോഡെന്നത് പിയു ചിത്ര റോഡാക്കിയെന്ന് കാണിച്ച് പ്രതിഷേധക്കാര്‍ ഇവിടെ ബോര്‍ഡും സ്ഥാപിക്കുകയായിരുന്നു. ജനറല്‍ ആശുപത്രി പരിസരത്തു നിന്ന് മഹാരാജാസ് കോളേജിനു മുന്നിലൂടെ പോവുന്ന റോഡിന്റെ പേരാണ് പിടി ഉഷ റോഡ്.

കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതിഷേധ സമരം നടത്തിയത്. ഇന്ത്യന്‍ ടീമില്‍ നിന്നും ചിത്ര തഴയപ്പെട്ടതില്‍ സെലക്ഷന്‍ സമിതി ചെയര്‍മാന്‍ ജി എസ് രണ്‍ധാവ ഉഷയെ കുറ്റപ്പെടുത്തിയിരുന്നു. ഉഷയും അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കിയതെന്നും രണ്‍ധാവ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രയെ ടീമില്‍ നിന്നൊഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രയെ തഴഞ്ഞതില്‍ തനിക്കു പങ്കില്ലെന്നും താരത്തെ ഉള്‍പ്പെടുത്താന്‍ താന്‍ വാദിച്ചെന്നുമാണ് നേരത്തേ കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉഷ പറഞ്ഞത്.












Click it and Unblock the Notifications