കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓറിയോണ്‍ ബാറ്ററി വിരുദ്ധ സമരം ആയിരം നാള്‍ പിന്നിടുന്നു; പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍മസമിതി

Google Oneindia Malayalam News

കൊയിലാണ്ടി: മണ്ണും വെള്ളവും വായുവും ആകാശവും വിഷമയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂടാടി പഞ്ചായത്തിലെ മുചുകുന്നിലെ സിഡ്‌കൊ വ്യവസായ പാര്‍ക്കിലെ ഓറിയോണ്‍ ബാറ്ററി കമ്പനിക്കെതിരായ സമരം പിന്നിടുന്നത് ആയിരം നാളുകള്‍. 2015 ജൂണ്‍ ഏഴിനായിരുന്നു സമരപരമ്പരയുടെ തുടക്കം. അന്ന് ജനകീയ കണ്‍വെന്‍ഷനില്‍ ആരംഭിച്ച സമരം ഇപ്പോഴും വിവിധ പ്രക്ഷോഭ പരിപാടികളിലൂടെ കടന്നുപോകുന്നു.

ബാറ്ററി നിര്‍മാണശാല ജനവാസകേന്ദ്രത്തില്‍ അനുവദിക്കില്ല എന്നാണ് നാട്ടുകാരുടെ പക്ഷം. എന്നാല്‍ ഇത് ബാറ്ററി നിര്‍മാണശാലയല്ലെന്നും അസംബ്ലിങ് യൂണിറ്റ് മാത്രമാണ് എന്നുമാണ് കമ്പനിയുടെ വാദം. ഇതിനകം നിരവധി നിവേദനങ്ങള്‍ നാട്ടുകാര്‍ നല്‍കി. കേസുകളും നടത്തി. എന്നാല്‍ നിയമത്തിന്റെ പഴുതില്‍ കമ്പനി ഇപ്പോഴും പിടിച്ചുനില്‍ക്കുകയാണ്. കമ്പനി വന്നാല്‍ അന്തരീക്ഷവും വായുവും ജലവും മലിനപ്പെടുമെന്നു നാട്ടുകാര്‍ പറയുന്നു. അകലാപ്പുഴയില്‍നിന്ന് 250 മീറ്റര്‍ മാത്രം അകലെയാണ് സിഡ്‌കൊ വ്യവസായ പാര്‍ക്ക്.

orionprotest

സമരം 1000 ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 23ന് സാംസ്‌കാരിക സംഗമം നടക്കും. സംഗമത്തില്‍ കവി വീരാന്‍കുട്ടി, പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍, ഡോ. ടി.വി സജീവ് എന്നിവര്‍ പങ്കെടുക്കും. മനുഷ്യച്ചങ്ങല, പ്രതിരോധ സംഗമം, ഉപവാസം, ധര്‍ണകള്‍, കലക്ടറേറ്റ് മാര്‍ച്ച്, വ്യവസായ വകുപ്പിന്റെ ക്യാംപിലേക്ക് മാര്‍ച്ച്, വാഹനപ്രചാരണ ജാഥ, കുട്ടികളുടെ പ്രതിഷേധ സംഗമം, ബൈക്ക് റാലി, ഗ്രാമസഭകളുടെ പ്രത്യേക യോഗം, കാല്‍നട പ്രചാരണജാഥ, സമരപത്രികാ പ്രകാശനം തുടങ്ങി വിവിധ പരിപാടികളാണ് ഇതിനോടകം ജനകീയ കര്‍മസമിതി നടത്തിയത്. എ.ടി വിനീഷ്, സി. രമേഷന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
protest against quilandi Orion battery reaches 1000 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X