India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ അക്രമം; എസ്.എഫ്.ഐയെ തിരുത്താന്‍ സിപിഎം, ജില്ലാ നേതൃത്വത്തിനും വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ് എഫ് ഐയെ വിമര്‍ശിച്ച് സി പി ഐ എം. സംഭവത്തില്‍ കുറ്റക്കാരായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണം എന്ന് സി പി ഐ എം, എസ്എഫ് ഐ നേതാക്കളോട് നിര്‍ദേശിച്ചതായാണ് വിവരം.

എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരോട് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്. സി പി ഐ എമ്മിന്റെ വയനാട് ഘടകത്തിന് വീഴ്ചയുണ്ടായി എന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

1

വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനുമായും കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു. സമരത്തില്‍ സി പി ഐ എം ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം. നേരത്തെ തന്നെ നിശ്ചയിച്ചത് പ്രകാരമാണ് എസ് എഫ് ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് സംബന്ധിച്ച് പ്രചരണവും നല്‍കിയിരുന്നു.

2

എന്നിട്ടും ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ ജാഗ്രത പാലിച്ചില്ലെന്നാണ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം. എസ് എഫ് ഐയുടെ ചുമതല പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ഒരാള്‍ക്കാണ്. എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജനാണ് സംസ്ഥാന ചുമതല. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ അല്ല സമരരീതി നിശ്ചയിച്ചത് എന്നാണ് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവര്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരിയോട് വിശദീകരിച്ചത്.

3

സമാനമായി പ്രതിഷേധത്തിന് അപ്പുറം സമരത്തെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിനും അറിവുണ്ടായിരുന്നില്ല എന്ന രീതിയിലാണ് ഗഗാറിന്‍ മറുപടി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. അക്രമ നടന്നയുടനെ സി പി ഐ എം ജില്ലാ നേതൃത്വം ഇത് തള്ളിക്കളഞ്ഞിരുന്നു. തെറ്റായ രാഷ്ട്രീയസന്ദേശം നല്‍കുന്ന പ്രതിഷേധത്തെ പരസ്യമായി തള്ളിയതിനൊപ്പം അതേരീതിയിലുള്ള തിരുത്തലും വേണമെന്നാണ് സി പി ഐ എമ്മിനുള്ളിലെ പൊതുവെ ഉള്ള വികാരം.

4

നേതാക്കളുടെ സാന്നിധ്യത്തില്‍ വയനാട് ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമാണ് നടപടി ആലോചിക്കുക. മാര്‍ച്ച് നടത്തി അക്രമം കാണിച്ചതിനോടു യോജിപ്പില്ല എന്നും തെറ്റുകാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും സാനു പറഞ്ഞിരുന്നു. വയനാട്ടില്‍ നടന്നത് ആസൂത്രണം ചെയ്ത പരിപാടിയാണെങ്കില്‍ കാരണക്കാര്‍ക്കെതിരേ നടപടിയെടുക്കും എന്ന് അനുശ്രീയും പറഞ്ഞിട്ടുണ്ട്.

5

അതേസമയം വ്യാഴാഴ്ച എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതേ സമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. അതേസമയം സംഭവത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

6

സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെതിരെ നീങ്ങുമ്പോള്‍ മോദി സര്‍ക്കാരിനെ സുഖിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് എന്ന തരത്തിലാണ് കോണ്‍ഗ്രസ് പ്രചരണം. യു ഡി എഫ് നേതാക്കള്‍ ഒന്നടങ്കം വയനാട്ടില്‍ ക്യാംപ് ചെയ്താണ് പ്രതിഷേധം ശക്തമാക്കുന്നത്.

'അമേരിക്കയിൽ നിന്ന് വന്ന സായിപ്പൊന്നുമല്ല', വിവാദത്തിൽ തിരുവമ്പാടിക്കാരോട് ധ്യാൻ ശ്രീനിവാസൻ'അമേരിക്കയിൽ നിന്ന് വന്ന സായിപ്പൊന്നുമല്ല', വിവാദത്തിൽ തിരുവമ്പാടിക്കാരോട് ധ്യാൻ ശ്രീനിവാസൻ

English summary
Protest against Rahul Gandhi's office; CPIM criticizes SFI, seek strict action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X