കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വം; കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി, രാജി വയ്ക്കുമെന്ന് ഭീഷണി

Google Oneindia Malayalam News

Recommended Video

cmsvideo
കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി

കാസർഗോഡ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ കാസർഗോഡ് മണ്ഡലത്തിൽ രാജ് മോഹൻ ഉണ്ണിത്താനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം. രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കാനാകില്ലെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധം അറിയിക്കാനായി ഡിസിസിയുടെ അടിയന്തിര യോഗം ചേരും. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്.

മണ്ഡലത്തിൽ കാസർഗോഡ് നിന്നുള്ള സ്ഥാനാർത്ഥികളെ തന്നെ വേണമെന്നായുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് പ്രവർത്തകർ കലാപക്കൊടി ഉയർത്തുന്നത്. 18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

unnithan

കാസർഗോഡ് മണ്ഡലത്തിൽ ഐ സുബ്ബറേയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും രാജ്മോഹൻ ഉണ്ണിത്താന് നറുക്ക് വീഴുകയായിരുന്നു. അതേ സമയം കാസർഗോഡ് മണ്ഡലത്തിൽ ഇക്കുറി മികച്ച വിജയം നേടുമെന്നും കാസർ‌ഗോഡ് ബാലികേറാ മലയല്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര എന്നീ നാല് സീറ്റുകള്‍ ഒഴികെ 12 മണ്ഡലങ്ങളിലാണ് യുഡിഎഫ് ശനിയാഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നാലിടത്ത് തർക്കം തുടരുകയാണ്. എറണാകുളത്ത് ഹൈബി ഈഡന് സീറ്റ് നൽകിയതിൽ‌ പ്രതിഷേധവുമായി കെ വി തോമസ് രംഗത്തെത്തിയിട്ടുണ്ട്.

പത്തംതിട്ടയില്‍ ശ്രീധരന്‍പിള്ള, തൃശൂരില്‍ കെ സുരേന്ദ്രന്‍, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ!പത്തംതിട്ടയില്‍ ശ്രീധരന്‍പിള്ള, തൃശൂരില്‍ കെ സുരേന്ദ്രന്‍, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ!

English summary
protest agaisnt rajmohan unnithan's candudature in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X