Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധത്തിനിടെ മുണ്ടുപൊക്കി കാണിച്ച് ആര്‍എസ്എസ് നേതാവിന്‍റെ അശ്ലീല പ്രദര്‍ശനം.. വീഡിയോ വൈറല്‍

ശബരിമലയില്‍ ​എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും സുപ്രീം കോടതി പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ അതിരുവിടുന്നു. വിധിക്കെതിരെ കഴിഞ്ഞ ദിവസം ആർഎസ്എസ് നടത്തിയ സമരത്തിൽ വഴിയാത്രക്കാർക്ക് നേരെ ചിലര്‍ അശ്ലീലപ്രദർശനം നടത്തിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

abaaca-1538912325.jp

കോട്ടയം നെടുകുന്നത്ത് നടത്തിയ സേവ് ശബരിമല നാമജപ ഘോഷയാത്രയിലാണ് കോട്ടയം മണിമല പത്തനാട് സ്വദേശിയായ ഗിരീഷ് എന്ന ആർഎസ്എസ് നേതാവ് മുണ്ടുപൊക്കി അശ്ലീല പ്രദർശനം നടത്തിയത്.

ഘോഷയാത്രയിൽ മെയിൻ റോഡിലേക്ക് തിരിഞ്ഞു നിന്ന് വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ നേരെയാണ് ഇയാൾ മുണ്ടുയർത്തി കാണിച്ചത്. ഇത് ആവർത്തിച്ച ശേഷം ഇയാൾ ആൾക്കൂട്ടത്തിലേക്ക് മറയുന്നതും വീഡിയോയില്‍ കാണാം.

മുഖ്യമന്ത്രിയുടെ കയ്യും കാലും വെട്ടും എന്നു പറഞ്ഞ് പ്രകേപനകരമായ മുദ്രാവാക്യം വിളികളും പ്രതിഷേധത്തില്‍ അരങ്ങേറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+