കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടയില്‍ 'സേവ് ശബരിമല' മുദ്രാവാക്യം; ഏറ്റെടുക്കാതെ കാണികള്‍ - വീഡിയോ

Google Oneindia Malayalam News

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ്സും ബിജെപിയും സുപ്രിംകോടതി വിധിയില്‍ കേരള സര്‍ക്കാറിനെ കുറ്റപ്പെടുത്തി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്.

സുപ്രീംകോടതി വിധിക്കെതിരെ രാഹുല്‍ ഇശ്വറിന്റെ നേതൃത്വത്തിലും പിന്നീട് ബിജെപിയും കോണ്‍ഗ്രസ്സും പരസ്യമായി പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇന്നലെ കൊച്ചിയില്‍ ഐഎസ്എല്‍ മത്സര വേദിയിലും സേവ് ശബരിമല എന്ന മുദ്രാവാക്യം വിളികളുമായി ഏതാനും പേര്‍ രംഗത്തെത്തിയത്. എന്നാല്‍ കാണികളില്‍ നിന്ന് യാതൊരും പിന്തുണയും കിട്ടാതായതോടെ ഈ സമരരീതി പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. വിശദാംശങ്ങല്‍ ഇങ്ങനെ..

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ

ഐഎസ്എല്ലില്‍ കേരളബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യം ഹോം മത്സരം നടക്കുന്ന ഇന്നലെ സ്‌റ്റേഡിയത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പ്രക്ഷോഭം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലെ ആഹ്വാനം

സോഷ്യല്‍ മീഡിയയിലെ ആഹ്വാനം

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഹൈന്ദവര്‍ നടത്തുന്ന ഒരു പ്രതിഷേധ പ്രകടനങ്ങളും ഇവിടുത്തെ മാധ്യമങ്ങള്‍ കാണിക്കില്ല .അതിനാല്‍ നാളെ (05102018) രാത്രി 7.30 നു കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെയും മുംബൈ എഫ്‌സി യുടെ മത്സരം നടക്കുന്ന വേദിയില്‍ പ്രതിഷേധിക്കണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ആഹ്വാനം.

കറുത്ത വസ്ത്രം

കറുത്ത വസ്ത്രം

ഈ മത്സരത്തില്‍ കാണികളായി എത്തുന്ന മുഴുവന്‍ മലയാളികളും ജാതിമതഭേദമന്യേ ഭഗവാന്‍ അയ്യപ്പന്റെ ഇഷ്ടനിറമായ കറുത്ത വസ്ത്രം ധരിച്ചു സേവ് ശബരിമല എന്ന ബാനറുകളും ഫ്‌ളക്‌സുകളും പിടിച്ച് ഗ്യാലറിയില്‍ ഇരിക്കണമെന്നും പ്രചരിച്ച ആഹ്വാനത്തില്‍ പറഞ്ഞിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

എന്നാല്‍ ഈ ആഹ്വനം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തള്ളിക്കളയുകയായിരുന്നു. പതിവുപോലെ തന്നെ കലൂര്‍ സ്‌റ്റേഡിയം ഇന്നലേയും മഞ്ഞയില്‍ തന്നെയാണ് നിറഞ്ഞാടിയത്. പ്രക്ഷോഭത്തിന്റെ സംഘാടകരെന്ന് തോന്നിക്കുന്ന ഒരു സംഘം മാത്രമാണ് സേവ് ശബരിമല ബാനറുമായി എത്തിയത്.

പ്രളയത്തെ അതിജീവിച്ച കേരളം

പ്രളയത്തെ അതിജീവിച്ച കേരളം

മൈതാനത്ത് പുറത്തായിരുന്ന ഇവരുടെ ശരണംവിളിയും ബാനറും ഉയര്‍ന്നതെങ്കില്‍ മൈതാനം കീഴടക്കിയത് പ്രളയത്തെ അതിജീവിച്ച കേരളത്തെ സൂചിപ്പിച്ചുകൊണ്ടുള്ള ബാനറായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മത്സ്യത്തൊഴിലാളി, പട്ടാളം ഇവരെയൊക്കെ ആലേഖനം ചെയ്ത ആ വലിയ ബാനറായിരുന്നു ഇന്നലെ സ്റ്റേഡിയത്തിലെ ശ്രദ്ധാകേന്ദ്രം.

ഒന്നുരണ്ട് യുവാക്കള്‍

ഒന്നുരണ്ട് യുവാക്കള്‍

ഇതിനിടേയാണ് സ്റ്റേഡിയത്തില്‍ നിന്ന് ഒന്നുരണ്ട് യുവാക്കള്‍ എഴുന്നറ്റ് നിന്ന് ശരണം വിളിക്കുകയും സേവ് ശബരിമല മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. എന്നാല്‍ ആളുകള്‍ 'അന്തംവിട്ട്' ആ യുവാക്കളെ നോക്കി നിന്നതല്ലാതെ പ്രതിഷേധത്തില്‍ പങ്കാളിയായില്ല. അതോടെ യുവാക്കള്‍ പ്രതിഷേധം അവസാനിപ്പിക്കുയായിരുന്നു.

വീഡിയോ

പ്രതിഷേധം

ഇന്നലെ കളത്തിലിറങ്ങിയത്

ഇന്നലെ കളത്തിലിറങ്ങിയത്

അതേസമയം പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായവരെ ആദരിക്കാന്‍ വേണ്ടി പ്രത്യേക ജഴ്സി ധരിച്ചാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഇന്നലെ കളത്തിലിറങ്ങിയത്. വലിയ സ്വീകാര്യതയാണ് ഈ ജഴ്‌സിക്ക് ലഭിച്ചത്.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

പ്രളയത്തില്‍ കേരളത്തിനായി ജീവന്‍ പണയം വെച്ച് പോരാടിയ മത്സ്യ തൊഴിലാളികളെയും മറ്റു സേനകളെയും ജേഴ്സി ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്ററും വഞ്ചിയുമൊക്കെ ചിത്രങ്ങളായി ജേഴ്സിയിലുണ്ട്.

English summary
protest against sc verdict on sabarimala temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X