Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യന്‍ കോളെജ് മൈതാനം റോഡിനായി ഏറ്റെടുക്കുന്നതിനെതിരെ ബൂട്ട്‌കെട്ടി പ്രതിഷേധം

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി മലബാർ ക്രിസ്ത്യൻ കോളേജിന്റെ ഗ്രൗണ്ട് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധകൂട്ടായ്മ. മലബാർ ക്രിസ്ത്യൻ കോളേജിലെയും സ്കൂളിലേയും അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കോളേജിനു ചുറ്റും മനുഷ്യ ചങ്ങല തീർത്താണ് പ്രതിഷേധ പ്രകടനം നടത്തിയത്.

ബൂട്ടും ജേഴ്സിയും അണിഞ്ഞ വിദ്യാർത്ഥികൾ റോഡിലിറങ്ങി ഫുട്ബോൾ കളിച്ചും പ്രതിഷേധിച്ചു. മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഉച്ചയോടെ തുടങ്ങിയ പരിപാടി റിട്ടയേഡ് റവ: ഡോ റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്തു.

mcc2

ജയ്പാൽ സാമുവൽ സക്കായി (മാനേജർ മലബാർ ക്രിസ്ത്യൻ കോളേജ് ) റവ: ഡോ. ടി ഐ ജയിംസ് ( മലബാർ ഡയസിസ് കോർപ്പറേറ്റ് മാനേജർ) എന്നിവർ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+