Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന്റെ രാഷ്ട്രീയം രാഷ്ട്രീയ പകപോക്കല്‍: കാരണം തോല്‍വിയുടെ നിരാശയെന്നും തോമസ് ഐസക്

കേന്ദ്ര സർക്കാറിനെതിരായി കേരളം നടത്തുന്ന സമരത്തെ ബി ജെ പി എതിർക്കുന്നത് മനസ്സിലാക്കാമെങ്കിലും യു ഡി എഫ് എന്തിനാണ് എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സി പി എം പിബി അംഗം തോമസ് ഐസക്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തോട് അവർക്കു യോജിപ്പില്ലാത്തിനാല്‍ തങ്ങൾ യോജിച്ച സമരത്തിന് ഇല്ലായെന്ന് കോൺഗ്രസ് നേതാക്കൾ എഴുതി തന്നിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തോട് അവർക്കു യോജിപ്പില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അവരെ മുഖ്യമന്ത്രി യോജിച്ച സമരത്തിനു ക്ഷണിച്ചതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ....

ഇനിയും നമ്മൾ സഹിക്കണമോ, ഈ കേന്ദ്ര അവഗണന? ഈ ചോദ്യത്തിന് ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങല ഉത്തരം പറഞ്ഞു കഴിഞ്ഞു. ഇല്ല, കേരളം സഹിക്കില്ല. ബി ജെ പി കേരളത്തിന്റെ സമരത്തിനെ എതിർക്കുന്നതു മനസിലാക്കാം. പക്ഷേ, യു ഡി എഫ് എന്തിന് എതിർക്കണം? തങ്ങൾ യോജിച്ച സമരത്തിന് ഇല്ലായെന്ന് കോൺഗ്രസ് നേതാക്കൾ എഴുതി തന്നിരിക്കുകയാണ്. കാരണം എന്തെന്നോ? സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തോട് അവർക്കു യോജിപ്പില്ല. അത് അറിഞ്ഞുകൊണ്ടു തന്നെയാണ് അവരെ മുഖ്യമന്ത്രി യോജിച്ച സമരത്തിനു ക്ഷണിച്ചത്.

 issac

സംസ്ഥാന സർക്കാരിനെതിരെ യു ഡി എഫ് സമരത്തിലാണ്. അത് അവരുടെ അവകാശം. പക്ഷേ, കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന ബി ജെ പി കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ എന്തുകൊണ്ട് യോജിച്ചു നിന്നുകൂടാ? അഭിപ്രായ വ്യത്യാസങ്ങൾ വച്ചുകൊണ്ടു തന്നെയല്ലേ ബി ജെ പിയെ തോൽപ്പിക്കാൻ ഇന്ത്യാ മുന്നണിയിൽ പാർടികൾ സഹകരിക്കുന്നത് ? യു ഡി എഫിന്റെ രാഷ്ട്രീയം രാഷ്ട്രീയ പകപോക്കലിന്റേതാണ്. തോൽവിയുടെ നിരാശയിൽ നിന്നു രൂപംകൊണ്ടതാണ്. ഇത് അവരെ എവിടെയും എത്തിക്കില്ല.

യു ഡി എഫ് ഇല്ലെങ്കിലും കേരളത്തിലെ ബഹുജനങ്ങളെയാകെ സമരത്തിൽ ഇടതുപക്ഷം അണിനിരത്തുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു മനുഷ്യച്ചങ്ങല. ഡൽഹി സമരത്തോടെ ഈ ഐക്യനിര കൂടുതൽ ശക്തിപ്പെടും. മൈഗ്രേഷൻ കോൺക്ലേവ് നടക്കുന്ന തിരുവല്ലയിൽ നിന്ന് ഏറ്റവും അടുത്ത ചങ്ങല പോയിന്റായ അമ്പലപ്പുഴ ജംഗ്ഷനിൽ ഞങ്ങൾ എത്തി ഡി വൈ എഫ് ഐ പങ്കെടുപ്പിച്ച മനുഷ്യ ചങ്ങലയിൽ കണ്ണി ചേർന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+