കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാകാരൻമാരെ ഭയപ്പെടുത്തി രാഷ്ട്രീയം പറയിപ്പിക്കുകയെന്നത് എക്കാലത്തേയും രാഷ്ട്രീയ തന്ത്രം; പാർവതി തിരുവോത്ത്

Google Oneindia Malayalam News

കൊച്ചി; വർത്തമാനം എന്ന സിനിമ ചെയ്തത് അഭിനേത്രി എന്ന നിലയിൽ താന്റെ രാഷ്ട്രീയം സംസാരിക്കാനാണെന്ന് നടി പാർവ്വതി. സിനിമ ദേശീയ രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അത് ദേശവിരുദ്ധമാണോ അല്ലയോ എന്ന് തിരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പാർവതി പറഞ്ഞു.

വിടി ബൽറാം തൃത്താലയിലേക്ക് ഇല്ല? മത്സരിക്കുക സിപിഎം കോട്ടയിൽ?നിലപാട് വ്യക്തമാക്കി എംഎൽഎവിടി ബൽറാം തൃത്താലയിലേക്ക് ഇല്ല? മത്സരിക്കുക സിപിഎം കോട്ടയിൽ?നിലപാട് വ്യക്തമാക്കി എംഎൽഎ

വാർത്തമാനം സിനിമയ്ക്കെതിരെ സെൻസർ ബോർഡ് അംഗം ഭീഷണിയുടെ സ്വരത്തിലായിരുന്നു പ്രതികരിച്ചത്. എങ്ങനെയാണ് അത്തരത്തിലുള്ള പ്രതികരണം നടത്താനുള്ള ധൈര്യം ലഭിച്ചതെന്ന് അറിയില്ല. അയാൾക്കെതിരെയ നടപടിയെടുത്തോയെന്ന കാര്യം അറിയില്ലെന്നും നടി പറഞ്ഞു.കലാകാരൻമാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുകയെന്നത് എക്കാലത്തേയും രാഷ്ട്രീയ തന്ത്രമാണെന്ന് വിമർശിച്ച പാർവ്വതി സെൻസർബോർഡ് നിലപാടിനെതിരെ സിനിമ മേഖലയിൽ നിന്ന് പിന്തുണ ലഭിക്കാതിരുന്നതിൽ യാതൊരു അത്ഭുദവും ഇല്ലെന്നും വ്യക്തമാക്കി.നേരത്തേ പൗരത്വ വിഷയത്തിൽ പ്രതികരിച്ചത് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും നടി വ്യക്തമാക്കി. 'നട്ടെല്ലിലൂടെ ഒരു ഭയം ഇരച്ചുകയറുന്നു, ഇത് അനുവദിക്കാനാവില്ലെന്നായിരുന്നു നടി പൗരത്വ നിയമത്തെ കുറിച്ചുള്ള നടിയുടെ പ്രതികരണം. നിയമത്തിനെതിരായ പ്രതിഷേധത്തിലും നടി ഭാഗമായിരുന്നു.

parvathi-15794242

ചിത്രത്തിന്റെ ചില രംഗങ്ങൾ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ആരോപിച്ചായിരുന്നു ആദ്യം സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നത്. ജെഎൻയു സമരവും കാശ്മീർ സംബന്ധമായ പാരമർശവുമാണ് അനുമതി നിഷേധിക്കാൻ കാരണമായി തിരുവനന്തപുരം സെൻസർ ബോർഡ് അംഗമായ ബിജെപി നേതാവ് പറഞ്ഞത്. ഇത് പിന്നീട് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ദില്ലിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് സിനിമയിൽ അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്..റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാർച്ച് 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 ചങ്ങനാശേരിയിൽ വൻ ട്വിസ്റ്റ്; ജോസഫിനേയും കോൺഗ്രസിനേയും ഞെട്ടിച്ച് പുതിയ പൊട്ടിത്തെറി.. സീറ്റ് വിട്ടുകൊടുക്കില്ല ചങ്ങനാശേരിയിൽ വൻ ട്വിസ്റ്റ്; ജോസഫിനേയും കോൺഗ്രസിനേയും ഞെട്ടിച്ച് പുതിയ പൊട്ടിത്തെറി.. സീറ്റ് വിട്ടുകൊടുക്കില്ല

പാലാ സീറ്റ് എല്‍ഡിഎഫില്‍ കിട്ടില്ല, മാണി സി കാപ്പന്‍ യുഡിഎഫിലേക്ക്, പ്രഖ്യാപനം വെള്ളിയാഴ്ച്ച!!പാലാ സീറ്റ് എല്‍ഡിഎഫില്‍ കിട്ടില്ല, മാണി സി കാപ്പന്‍ യുഡിഎഫിലേക്ക്, പ്രഖ്യാപനം വെള്ളിയാഴ്ച്ച!!

 ഹരിപ്പാട് ഉള്‍പ്പടെ 9 മണ്ഡലങ്ങളില്‍ വിജയ സാധ്യത; അരൂരിലെ തോൽവിയിൽ പിണറായിയുടെ മുന്നറിയിപ്പ് ഹരിപ്പാട് ഉള്‍പ്പടെ 9 മണ്ഡലങ്ങളില്‍ വിജയ സാധ്യത; അരൂരിലെ തോൽവിയിൽ പിണറായിയുടെ മുന്നറിയിപ്പ്

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

English summary
Protest against the Citizenship Amendment Act is personal says parvathy thiruvothu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X