കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിത്തെരുവില്‍ ഗതാഗതം നിരോധിക്കാന്‍ ജനകീയ നടത്തം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മിഠായിത്തെരുവില്‍ ഗതാഗതം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടനടത്തം. എല്‍ഐസി കോര്‍ണര്‍ മുതല്‍ മൊയ്തീന്‍പള്ളി റോഡ് ജങ്ഷന്‍ വരെയാണ് ജനകീയ പ്രതിഷേധ നടത്തം സംഘടിപ്പിച്ചത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി നാട്ടുകാരും നടത്തത്തില്‍ പങ്കെടുത്തു.

ലങ്കാദഹനത്തിന് ടീം ഇന്ത്യ... ബേസില്‍ അരങ്ങേറുമോ? ഡ്രീം ജഴ്‌സിയില്‍..

നവീകരിച്ച മിഠായിത്തെരുവില്‍ വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇതിനെതിരെ ഒരു വിഭാഗം വ്യാപാരികള്‍ രംഗത്തെത്തുകയും എം.കെ മുനീര്‍ എംഎല്‍എയെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. പൊതുജനങ്ങളില്‍ ഭൂരിഭാഗവും മിഠായിത്തെരുവില്‍ വാഹനം പ്രവേശിക്കരുതെന്ന അഭിപ്രായക്കാരാണ്. ഇതിന്റെ ഭാഗമായാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ജനകീയ നടത്തം സംഘടിപ്പിച്ചത്.

streetwalk

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എ വാസു, ടികെഎ അസീസ്, ജീവന്‍ തോമസ്, വിജയന്‍ കോവൂര്‍, എംഎ ജോണ്‍സണ്‍, പ്രൊഫ. കെ. ശ്രീധരന്‍, ആര്‍.കെ ഇരവില്‍, മാവൂര്‍ വിജയന്‍, പി. ശിവാനന്ദന്‍, ഗിരീഷ് പിസി പാലം, സലാം വെള്ളയില്‍, ലത്തീഫ് പറമ്പില്‍, വത്സന്‍ നെല്ലിക്കോട്, സന്തോഷ് പാലക്കട, പി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
protest against traffic jam in sm street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X